Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയിലെ തര്‍ക്കം: മാധ്യമസൃഷ്ടിയെന്ന്‌ വി.എസ്‌

കൊച്ചി: ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ചേര്‍ന്ന മന്ത്രിസഭായോഗം അലസിപ്പിരിഞ്ഞുവെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ലെന്നും മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

ഗസ്റ്റ്‌ ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകായയിരുന്നു മുഖ്യമന്ത്രി. ഇത്തരം വാര്‍ത്തകള്‍ നല്ല പദ്ധതിയ്‌ക്ക്‌ ടോര്‍പ്പിഡോ വെയ്‌ക്കാനേ ഉതകൂ നിങ്ങളുടെതന്നെ ഭക്ഷണം ഇല്ലാതാക്കുന്ന നടപടിയാണിത്‌- അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടി തിടുക്കപ്പെട്ട്‌ പോകുന്നതുകൊണ്ടാമ്‌ മാധ്യമപ്രവര്‍ത്തകരെ കാണാതിരുന്നതെന്നും ബുധനാഴ്‌ച ചേരുന്ന യോഗം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും വി.എസ്‌ പറഞ്ഞു.

കേരളത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. അതത്‌ വകുപ്പുകള്‍ കാര്യങ്ങള്‍ നോക്കുമെന്ന ആത്മസംതൃപ്‌തിയില്‍ ഇരിക്കാനാവില്ല. കൂട്ടായശ്രമം വേണമെന്ന്‌ ആസൂത്രണബോര്‍ഡ്‌ ഉപാധ്യക്ഷന്‍ പ്രഭാത്‌ പട്‌നായിക്‌ കത്ത്‌ നല്‍കിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ്‌ മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നത്‌.

അരിക്കൊപ്പം പാല്‍, മുട്ട തുടങ്ങിയ അവശ്യസാധനങ്ങളുടെയെല്ലാം ലഭ്യത ഉറപ്പാക്കണം. ഇതിന്‌ ഭക്ഷ്യവകുപ്പ്‌, സിവില്‍ സപ്ലൈസ്‌, കൃഷിവകുപ്പ്‌, തദ്ദേശസ്വയംഭരണവകുപ്പ്‌, ജലസേചനവകുപ്പ്‌, സഹകരണവകുപ്പ്‌ തുടങ്ങിയവയുടെ കൂട്ടായ പരിശ്രമം വേണം. ഏതെങ്കിലും വകുപ്പുകളെ ഇല്ലാതാക്കാനോ അധികാരം കവരാനോ അല്ല ഇത്‌. പദ്ധതിക്ക്‌ സാമ്പത്തിക ബുദ്ധിമുട്ടില്ല. വേണ്ടിവന്നാല്‍ നാട്ടില്‍നിന്നും പണം ശേഖരിക്കും.

കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനഃസ്ഥാപിക്കാനാവില്ലെന്ന്‌ പറഞ്ഞപ്പോള്‍ പ്രതിപക്ഷനേതാവ്‌ മിണ്ടാതിരുന്നുകേട്ടു. ഇവിടെ യുദ്ധം നടത്തുന്നവര്‍ കേന്ദ്രത്തിലെ കാര്യങ്ങളില്‍ മൗനം അവലംബിക്കുന്നത്‌ ശരിയല്ലെന്നും വി.എസ്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+