കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമ മാംസം സൃഷ്ടിച്ചാല്‍ നാല്‌ കോടി സമ്മാനം

  • By Staff
Google Oneindia Malayalam News

PETA is offering a $1 million prize to the first scientist who can manufacture and sell lab-grown meatവിര്‍ജീനിയ: പരീക്ഷശാലയില്‍ കൃത്രിമ മാംസം സൃഷ്ടിച്ചാല്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാന വാഗ്‌ദാനവുമായി മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റ രംഗത്തെത്തി.

അമേരിക്കയിലെ വിര്‍ജീന ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന സംഘടന ഇതിനായി 2012 ജൂണ്‍ 30 വരെ സമയവും നല്‌കിയിട്ടുണ്ട്‌.

കൃത്രിമ മാംസം സൃഷ്ടിയ്‌ക്കപ്പെട്ടാല്‍ ഇപ്പോള്‍ മാംസത്തിനു വേണ്ടി ഇരയാകുന്ന മൃഗങ്ങളുടെ ദുരിതം അവസാനിയ്‌ക്കുമെന്ന്‌ പെറ്റ പ്രസിഡന്റ്‌ ഇന്‍ഗ്രിഡ്‌ ന്യൂക്രിക്ക്‌ പറയുന്നു.

പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്ടിയ്‌ക്കപ്പെടുന്ന മാംസത്തിന്‌ ചില നിര്‍ബന്ധനകളും സംഘടന ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൃത്രിമ മാംസത്തിന്‌ യഥാര്‍ഥ മാംസത്തിന്റെ രുചിയുണ്ടായിരിക്കണം.

കൂടാതെ പൊതുജനങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുന്ന വിലയില്‍ അവ വിപണിയില്‍ ലഭ്യമാകുകയും വേണമെന്ന്‌ സംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X