മുംബൈയില്‍ 48 വര്‍ഷം മുമ്പ് നിര്‍മ്മിച്ച് ഫ്‌ളാറ്റിന് 27 കോടി
മുംബൈ: 48 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഫ്‌ളാറ്റ് 27 കോടി രൂപയ്‌ക്ക് വിറ്റു പോയി. 1960ല്‍ മുംബൈയിലെ അള്‍ട്ടാമൗണ്ട് റോഡില്‍ നിര്‍മ്മിച്ച ഉഷാ കിരണ്‍ അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലുള്ള ഫ്‌ളാറ്റാണ് റെക്കോര്‍ഡ് തുകയ്‌ക്ക് വിറ്റു പോയത്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ തുകയ്‌ക്കുള്ള ഫ്‌ളാറ്റ് വില്‌പനയാണ് ഇത്‌്. സ്‌ക്വയര്‍ഫീറ്റിന് 90,000 രൂപയ്‌ക്കാണ് 3000 സ്‌ക്വയര്‍ ഫീറ്റുള്ള ഈ ഫ്‌ളാറ്റ് ഉടമയായ നിര്‍മല്‍ സാവേരി വിറ്റത്.
ഇന്ത്യാബുള്‍സ് കമ്പനി പ്രതിനിധിയാണ് ഫ്‌ളാറ്റ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ കമ്പനി ഈ ഫ്‌ളാറ്റ് വാങ്ങിയിട്ടില്ലെന്നും കമ്പനിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരായിരിക്കും ഇത് വാങ്ങിയതെന്ന് ഇന്ത്യാബുള്‍സ് ചെയര്‍മാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗഗന്‍ ബാംഗ പറഞ്ഞു.
മുമ്പ് മുംബൈ നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ അപ്പാര്‍ട്ടുമെന്റുകളിലൊന്നായിരുന്നു ഉഷാ കിരണ്‍. ഒരു കാലത്ത് ഗോദ്‌റെജ് കുടുംബവും അംബാനി കുടുംബവും ഈ ഫ്‌ളാറ്റിലെ താമസക്കാരായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മുംബൈയിലെ മറൈന്‍ഡ്രൈവ് നരിമാന്‍ പോയിന്റിലുള്ള എന്‍സിപിഎ അപ്പാര്‍ട്ടമെന്റിലെ നാല് ബെഡ് റൂമുകളുള്ള അപ്പാര്‍ട്ട്‌മെന്റ് വിറ്റു പോയത് 34 കോടി രൂപയ്‌ക്കായിരുന്നു.












Click it and Unblock the Notifications