വിദേശയാത്രക്കിടെ രാഷ്ട്രപതിയുടെ മകന്‍ 'മുങ്ങി'
ദില്ലി: രാഷ്ട്രപതി പ്രതിഭാ പാട്ടീലിനൊപ്പം അടുത്തിടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കവെ മകന്‍ രാജേന്ദ്രസിംഗ് ശെഖാവത്ത് ഒരു ദിവസത്തേയ്‌ക്ക് അപ്രത്യക്ഷനായ സംഭവം വിവാദമായി.
വിവിഐപി പരിഗണനയുള്ള രാജേന്ദ്രസിംഗ് പ്രോട്ടോകോള്‍ ലംഘിച്ച് സ്വന്തം ബിസിനസ് ആവശ്യാര്‍ത്ഥം മുങ്ങിയതാണെന്നാണ് ആരോപണം. സുരക്ഷാ സംവിധാനം മറികടന്ന് ഏപ്രില്‍ 17ന് പുലര്‍ച്ചെ ഇദ്ദേഹം ബിസിനസ് ആവശ്യത്തിനായി മിയാമിയിലേയ്‌ക്ക് പറക്കുകയായിരുന്നു.
രാഷ്ട്രപതിയുടെ കുടുംബത്തിന് മഹാരാഷ്ട്രയിലും മുംബൈയിലും ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വന്തമായുണ്ട്. ഇവയുടെ വികസനം ചര്‍ച്ച ചെയ്യാനാണത്രേ ഇദ്ദേഹം മിയാമിയിലേയ്‌ക്ക് പറന്നത്.
അതേമസയം ഫ്‌ലോറിഡ സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാജേന്ദ്രസിംഗിന് ക്ഷണം ലഭിച്ചിരുന്നതായും വിദേശയാത്രയ്‌ക്കിടെ മെക്‌സിക്കോയിലെത്തിയ അദ്ദേഹം വാഴ്‌സിറ്റി സന്ദര്‍ശിച്ചിതാണെന്നും രാഷ്ട്രപതി ഭവന്‍ വക്താവ് അറിയിച്ചു.
യാത്രാചെലവുകള്‍ അദ്ദേഹം തന്നെയാണ് വഹിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ മുങ്ങല്‍ പ്രോട്ടോകോളിന്റെ കടുത്ത ലംഘനമാണെന്നാണ് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ അഭിപ്രായം.












Click it and Unblock the Notifications