Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാറുകാരിയെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍

കല്‍പ്പറ്റ: പനമരം സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം റോഡില്‍ ഉപേക്ഷിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി 15 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.

പാലക്കാട്‌ ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്നാണ്‌ മൂന്നു പ്രതികളെ വെള്ളിയാഴ്‌ച പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പനമരം സ്വദേശി ബാബു എന്ന രണദേവന്‍ (34), അമ്പലവയല്‍ ആയിരംകൊല്ലി തൈപറമ്പില്‍ ടി.സി. സന്തോഷ്‌ എന്ന സുരേഷ്‌ (23), പനമരം കൈതക്കല്‍ തുന്നല്‍ നസീമ (19) എന്നിവരെയാണ്‌ റിമാന്‍ഡ്‌ ചെയ്‌തത്‌.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ബാബുവിനും സുരേഷിനുമെതിരെ കേസെടുത്തത്‌. പ്രലോഭനം, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ്‌ നസീമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

സംഭവത്തെപ്പറ്റി മാനന്തവാടി പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: നബിദിനത്തില്‍ ഫാന്‍സി കടയില്‍ സാധനങ്ങള്‍ വാങ്ങാനാണ്‌, നസീമ പീഡനത്തിനിരയായ പെണ്‍കുട്ടിയുമൊന്നിച്ചുപോയത്‌. അവിടെനിന്ന്‌ ബാബുവിനെയും സുരേഷിനെയും ഫോണ്‍ചെയ്ത് വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ കൂടെക്കൂട്ടി. കല്‌പറ്റയില്‍ നിന്ന്‌ കോഴിക്കോട്ടേക്കും തുടര്‍ന്ന്‌ തൃശ്ശൂരേക്കും പോയി.

തൃശ്ശൂരില്‍ സന്തോഷിന്റെ ബന്ധുവീട്ടില്‍ ഒരു ദിവസം തങ്ങി. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നായിരുന്നു ഇവിടെ എല്ലാവരെയും പരിചയപ്പെടുത്തിയത്‌. തുടര്‍ന്ന്‌ എറണാകുളത്തേക്കും അവിടെനിന്ന്‌ ചേര്‍ത്തലയിലേക്കും കൊണ്ടുപോയി. സുരേഷിന്റെ ബന്ധുവായ ലോറി ഡ്രൈവര്‍ അജിയുടെ വീട്ടില്‍ നാലുദിവസം തങ്ങി. അവിടെവെച്ച്‌ പതിനാറുകാരിയായ പെണ്‍കുട്ടിയെ ബാബു പീഡിപ്പിയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു.

പിന്നീട്‌ പാലക്കാട്‌ വടക്കഞ്ചേരി തച്ചനടിയിലേക്ക്‌ കൊണ്ടുപോയി. ഇവിടെയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്‌തു. പെണ്‍കുട്ടിയ്ക്കുവേണ്ടിയുള്ള പോലീസന്വേഷണം ഊര്‍ജിതമായതോടെ കുട്ടിയെ തിരിച്ചുകൊണ്ടുവിടാന്‍ ബാബു നിര്‍ബന്ധിതനായി. തുടര്‍ന്നാണ്‌ കഴിഞ്ഞ 27ന്‌ രാത്രി ഒമ്പതു മണിയോടെ പെണ്‍കുട്ടിയെ സഹോദരിയുടെ വീടിനടുത്ത്‌ ഇറക്കിവിട്ടത്‌.

പിന്നീട്‌ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ്‌ സ്ഥലം തിരിച്ചറിഞ്ഞതും പ്രതികള്‍ പിടിയിലായതും. നസീമ നിര്‍ബ്ബന്ധിച്ചിട്ടാണ് അവര്‍ക്കൊപ്പം പോയതെന്നും തന്നെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പുവെന്നും ഒന്‍പതാക്ലാസുകാരിയായ കുട്ടി പൊലീസിന് മൊഴിനല്‍കിയതിനെത്തുടര്‍ന്നാണ് നസീമയ്ക്കെതിരെയും പൊലീസ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+