ഇരുപതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
പുരി: ഒറീസയിലെ കൊണാര്‍ക്കില്‍ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവവുമായിബന്ധപ്പെട്ട് പൊലീസ് മൂന്നുപേരെ അറസ്റ്റുചെയ്‌തു.
പ്രതികളിലൊരാളെ കാണാനായി ഭുവനേശ്വറില്‍ നിന്നും കൊണാര്‍ക്കിലെത്തിയ യുവതിയാണ് മാനഭംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.
ഭടകൃഷ്‌ണ പരിദ, പ്രശാന്ത സാഹു, കലൈ സ്വെയിന്‍ എന്നിവരും മറ്റൊരു സുഹൃത്തും ചേര്‍ന്ന് യുവതിയെ പ്രശാന്തയുടെ കാറിലേയ്‌ക്ക് വലിച്ചുകയറ്റി അടുത്തുള്ള വനത്തില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ.
ഭടകൃഷ്‌ണയെ പരിചയമുള്ള യുവതി ഇയാളെ കാണാനായാണ് കൊണാര്‍ക്കില്‍ എത്തിയത്. ഇക്കാര്യമറിയാവുന്ന ഭടകൃഷ്‌ണ തട്ടിക്കൊണ്ടുപോകല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നു. വനത്തിന് സമീപത്തുള്ള വഴിയില്‍ക്കൂടി പോയവരാണ് പിന്നീട് യുവതിയെ രക്ഷപ്പെടുത്തിയത്.
യുവതിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് കൊണാര്‍ക് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സനാതന്‍ പണിഗ്രഹി അറിയിച്ചു. സംഭവത്തില്‍ പങ്കുള്ള നാലാമത്തെയാളെ പൊലീസിന് തിരിച്ചറിയാനും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications