Get Updates
Get notified of breaking news, exclusive insights, and must-see stories!

എയിംസില്‍ സുരക്ഷാ ജീവനക്കാര്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ചു

ദില്ലി: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ സുരക്ഷാ ജീവനക്കാന്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ചതായി പരാതി. യുവതിയ്‌ക്കൊപ്പം വന്ന ഭര്‍ത്താവിനും സഹോദരനും മര്‍ദ്ദനമേറ്റതായും പരാതിയില്‍ പറയുന്നു.

എഐഐഎംഎസില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാനായി കാണ്‍പൂരില്‍ നിന്നെത്തിയ ഇരുപത്തിയൊന്നുകാരിയായ മീനല്‍ ഖാനാണ്‌ മര്‍ദ്ദനമേറ്റത്‌. സുരക്ഷാ ജീവനക്കാര്‍ തന്റെ വയറിന്‌ പിടിച്ച്‌ തള്ളുകയായിരുന്നുവെന്ന്‌ ഇവര്‍ നല്‍കിയ പരാതിയില്‍ ആരോപിയ്‌ക്കുന്നു.

എംഎന്‍സിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ്‌ ഫിറോസ്‌ ഖാനൊപ്പമാണ്‌ യുവതി ആശുപത്രിയിലെത്തിയത്‌. സന്ദര്‍ശക പാസില്ലാത്തതിന്റെ പേരിലാണത്രേ ഇവരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചത്‌. ഒരു പാസില്‍ രണ്ടുപേരും കൂടി അകത്തുകടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ക്കുമാത്രമേ കടക്കാന്‍ കഴിയൂയെന്ന്‌ പറഞ്ഞാണത്രേ ജീവനക്കാര്‍ ഇവരെ പിടിച്ച്‌ തള്ളിയത്‌.

യുവതിയെ പിടിച്ച്‌ തള്ളിയപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവിന്റെ മകന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു. എന്നാല്‍ ഈ യുവാവിനെയും ഒപ്പും മീനാലിന്റെ ഭര്‍ത്താവിനെയും ജീവനക്കാര്‍ മര്‍ദ്ദിയ്‌ക്കുകയായിരുന്നു. ആദ്യം പ്രശ്‌നമുണ്ടാക്കിയ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റുമൂന്നുപേരും കൂടി ചേരുകയായിരുന്നുവത്രേ.

സംഭവത്തെത്തുടര്‍ന്ന്‌ ക്ഷീണിതയായ യുവതിയെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ പരിശോധിച്ചു. സംഭവത്തെത്തുടര്‍ന്ന്‌ എയിംസിലെ പൊലീസ്‌ ഔട്ട്‌ പോസ്‌റ്റില്‍ പരാതിപ്പെട്ടെങ്കിലും അര മണിക്കൂര്‍ കഴിഞ്ഞാണ്‌ പരാതി സ്വീകരിച്ചത്‌, അപ്പോഴേയ്‌ക്കും മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കിയ ജീവനക്കാര്‍ കടന്നുകളഞ്ഞിരുന്നു. ഈ സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്നും എയിംസ്‌ വക്താവ്‌ ഡോക്ടര്‍ വൈകെ ഗുപ്‌ത അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+