Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ രാജു നാരായണ സ്വാമിക്കെതിരെ

പത്തനംതിട്ട : ജനപ്രിയ കളക്ടര്‍ രാജു നാരായണ സ്വാമി പത്തനംതിട്ടയിലും സിപിഐയുടെ സ്വൈര വിഹാരങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നു.

സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലില്‍ അംഗമായ തിരുവല്ല തസഹീല്‍ദാരെ അഴിമതിക്കേസില്‍ പിടികൂടിയതോടെ എന്തുവില കൊടുത്തും കളക്ടറെ സ്ഥലം മാറ്റാനൊരുങ്ങുകയാണ് പാര്‍ട്ടി.

പൊലീസ് പിടികൂടി തുടര്‍ നടപടികള്‍ക്കായി കളക്ടര്‍ക്ക് കൈമാറിയ മണല്‍ലോറി ചട്ടവിരുദ്ധമായി വിട്ടുകൊടുത്ത കേസിലാണ് തിരുവല്ല തഹസീല്‍ദാര്‍ ജയസിംഗിന് രാജു നാരായണ സ്വാമി കുറ്റപത്രം നല്‍കിയത്. അഴിമതിയുടെ പേരില്‍ കുപ്രസിദ്ധനായ തഹസീല്‍ദാര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ കളക്ടര്‍ക്ക് ലഭിച്ചിരുന്നുവത്രേ!

കോഴിപ്രം പൊലീസ് ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പിടികൂടിയ മണല്‍ലോറിയാണ് നിസാര തുക പിഴ ഈടാക്കി അതീവ രഹസ്യമായി തിരുവല്ല തസഹീല്‍ദാര്‍ വിട്ടയച്ചത്.

ഇടുക്കി കളക്ടറായിരിക്കവെ ഭരണനേതൃത്വത്തിന് അനഭിമതനായതോടെയാണ് സ്വാമിയെ പത്തനംതിട്ടയ്ക്ക് നാടു കടത്തിയത്. അതിനും മുമ്പ് കോട്ടയം കളക്ടറായിരുന്നപ്പോള്‍ സ്വകാര്യ ഗോഡൗണില്‍ നിന്നും റേഷന്‍ ഗോതമ്പ് പിടികൂടിയ കേസില്‍ ഭക്ഷ്യമന്ത്രി സി ദിവാകരനുമായും സിപിഐയുമായും നാരായണ സ്വാമി ഇടഞ്ഞിരുന്നു. പിടികൂടിയ ഗോതമ്പ് വിട്ടുകൊടുക്കാന്‍ സിപിഐ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന കളക്ടര്‍, സ്വന്തം നിലയില്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട കളക്ടര്‍ സ്ഥാനത്ത് നിന്ന് രാജു നാരായണ സ്വാമിയെ മാറ്റാനുളള സിപിഐ ശ്രമം മുഖ്യകക്ഷിയായ സിപിഎമ്മിന്റെ എതിര്‍പ്പു മൂലമാണ് നടക്കാത്തത്.

പത്തനംതിട്ട മുന്‍ കളക്ടര്‍ അശോക് കുമാര്‍ സിന്‍ഹയുടെ കാലത്ത് കളക്ടറേറ്റില്‍ കമ്പ്യൂട്ടര്‍ വാങ്ങിയ ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന്റെ പേരിലും സ്വാമിയും സിപിഐ നേതൃത്വവുമായി ഇടഞ്ഞിരുന്നു. ഒരുകോടിയോളം രൂപയുടെ ക്രമക്കേട് ഈ ഇടപാടിലുണ്ടത്രേ. ഒപ്പിടാത്ത ബില്‍ മേല്‍ നടപടികള്‍ക്കായി റവന്യൂ സെക്രട്ടറിക്ക് കൈമാറിയതില്‍ റവന്യൂ മന്ത്രിയ്ക്കും കളക്ടറോട് ഈര്‍ഷ്യയുണ്ടെന്നാണ് വിവരം.

2007 സെപ്തംബറിലാണ് രാജു നാരായണ സ്വാമി പത്തനംതിട്ട കളക്ടറായി ചാര്‍ജെടുത്തത്. ഇടുക്കിയില്‍ ഭരണ നേതൃത്വത്തിന് സ്ഥിരം തലവേദന സൃഷ്ടിച്ചതിനെ തുടര്‍ന്ന് സ്വാമിയെ പത്തനംതിട്ടയ്ക്കും പത്തനംതിട്ട കളക്ടര്‍ അശോക് കുമാര്‍ സിന്‍ഹയെ ഇടുക്കിയ്ക്കും മാറ്റി പ്രതിഷ്ഠിച്ച് ഇടതുമുന്നണി തടിയൂരുകയായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+