Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ്‌ മാധവന്‍ താനല്ലെന്ന്‌ അമൃതചൈതന്യ

കൊച്ചി: ആയുധ കള്ളക്കടത്ത്‌ കേസില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന സന്തോഷ്‌ മാധവന്‍ താനല്ല എന്ന അവകാശ വാദവുമായി ശാന്തിതീരം ആശ്രമ ഉടമ സ്വാമി അമൃതചൈതന്യ രംഗത്തെത്തി. ഒരു സ്വകാര്യ ടെവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സ്വാമി അമൃതചൈതന്യ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇന്റര്‍പോളിന്റെ വെബ്‌ സൈറ്റില്‍ നല്‍കിയിരിക്കുന്ന ജനനത്തീയതിയും വര്‍ഷവും തന്റേതല്ലെന്നാണ്‌ അമൃതചൈതന്യ പറയുന്നത്‌. ഇതിനിടെ സന്തോഷ്‌ മാധവനെ അറസ്‌റ്റ്‌ ചെയ്യാന്‍ വേണ്ടത്ര തെളിവുകളില്ലെന്ന്‌ കേരള പൊലീസും വ്യക്തമാക്കി.

സന്തോഷ്‌ മാധവനെന്ന പേരിലാണ്‌ പൂര്‍വ്വാശ്രമത്തില്‍ താന്‍ അറിയപ്പെട്ടിരുന്നതെന്നും അതാണ്‌ തെറ്റിദ്ധാരണയ്‌ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. കേസ്‌ നമ്പര്‍ 2004-1568ല്‍ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച അറസ്റ്റ്‌ വാറണ്ടിലെ പടമാണ്‌ യുഎഇ ഇന്റര്‍പോളിന്റെ വെബ്‌ സൈറ്റില്‍ പിടികിട്ടാപ്പുള്ളി സന്തോഷ്‌ മാധവന്റേതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

1973 മാര്‍ച്ച്‌ 18ആണ്‌ ജനനത്തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതേസമയം ദില്ലിയിലെ ഇന്റര്‍പോള്‍ ഓഫീസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പടവും ജനനത്തീയതിയും ഇതില്‍ നിന്നും വ്യത്യസ്‌തമാണ്‌. ഈ സംശയത്തിന്റെ ആനുകൂല്യത്തിലാണ്‌ സന്തോഷ്‌ മാധവന്‍ താനല്ലെന്ന്‌ അമൃതചൈതന്യ പറയുന്നത്‌.

സ്വാമി അമൃതചൈതന്യ സന്തോഷ്‌ മാധവന്‍ അല്ലെന്ന്‌ തങ്ങള്‍ പറയുന്നില്ലെന്നും ആണ്‌ എന്ന്‌ പറയാന്‍തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ്‌ പൊലീസ്‌ പറയുന്നത്‌. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റുചെയ്യാന്‍ സാധിക്കില്ലെന്നാണ്‌ പൊലീസിന്റെ വാദം.

ദില്ലി ഇന്റര്‍പോളിന്റെ നോട്ടീസില്‍ പരാമര്‍ശിക്കുന്ന സന്തോഷ്‌ മാധവനെതിരെ ആയുധകള്ളക്കടത്ത്‌ കുറ്റമാണ്‌ ചുമത്തിയിരിക്കുന്നതെങ്കില്‍ യുഎഇ ഇന്റര്‍പോളിന്റെ നോട്ടീസിലെ സന്തോഷ്‌ മാധവനെതിരെ ഒരു സ്‌ത്രീയെ വഞ്ചിച്ച്‌ 40ലക്ഷം രൂപ തട്ടിയെടുത്ത കേസാണ്‌ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌.

റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലും ജ്യോതിഷത്തിലും താന്ത്രിക വിദ്യയിലും ചുരുങ്ങിയ കാലം കൊണ്ട്‌ കഴിവ്‌ തെളിയിച്ച തന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ ചിലരാണ്‌ കുപ്രചാരണങ്ങള്‍ക്ക്‌ പിന്നലെന്ന്‌ അമൃത ചൈതന്യ മറ്റൊരു മാധ്യമത്തോടും വ്യക്തമാക്കിയിട്ടുണ്ട്‌.

ഇന്ത്യയില്‍ ഒരിടത്തും എനിക്കെതിരെ കേസ്‌ നിലവിലില്ല പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന്‌ ഐജി വിന്‍സന്റെ പോളിനെ നേരിട്ട്‌ പോയി കണ്ടിരുന്നു. അദ്ദേഹം ദില്ലിയിലടക്കം വിളിച്ച്‌ അന്വേഷിച്ചെങ്കിലും എനിക്കെതിരെ കേസൊന്നും നിലവിലില്ലെന്ന്‌ മനസ്സിലാക്കി പറഞ്ഞുവിടുകയായിരുന്നു- സ്വാമി പറയുന്നു.

ജ്യോത്സ്യന്‍ എന്ന നിലയില്‍ വിദേശികളും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും തന്നെ കാണാന്‍ വരാറുണ്ടെന്നും താന്‍ ഒരു സ്വാമിയല്ലെന്നും ആത്മീയ ചൈതന്യമുള്ള ആളെന്ന നിലയില്‍ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളിലാണ്‌ താന്‍ ഏര്‍പ്പെടുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു.

എഴുപത്തിയഞ്ചോളം വിദേശ മലയാളികളില്‍ നിന്ന്‌ ഒരു ലക്ഷം രൂപ വീതം വാങ്ങിയാണ്‌ ശാന്തിതീരം ട്രസ്റ്റ്‌ തുടങ്ങിയതെന്നും വ്യക്തിപരമായി തന്റെ പേരില്‍ സ്വത്തൊന്നുമില്ലെന്നും അമൃതചൈതന്യ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+