റവന്യൂ മന്ത്രിക്കെതിരെ വിഎസ്
തിരുവനന്തപുരം : റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ചാഞ്ഞും ചരിഞ്ഞും ടാറ്റയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.
മൂന്നാറില്‍ വിഎസ് പിടിച്ചെടുത്തത് വനഭൂമിയാണെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതില്‍ ഇനിയും കെടാത്ത അമര്‍ഷം തനിക്കുണ്ടെന്ന് തെളിയിക്കുന്നതാണ് അച്യുതാനന്ദന്റെ വെളിപ്പെടുത്തല്‍. ഇത് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ഭൂകമ്പമുണ്ടാക്കുമെന്ന് ഉറപ്പാണ്.
മൂന്നാറില്‍ മുഖ്യമന്ത്രി പിടിച്ചെടുത്തത് വനഭൂമിയാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്നാണ് മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കവെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ബോര്‍ഡ് സ്ഥാപിച്ചത് വനഭൂമിയിലാണെന്ന കെ പി രാജേന്ദ്രന്റെ പ്രസ്താവന ടാറ്റായ്ക്കു വേണ്ടിയാണെന്ന് വിഎസ് തുറന്നടിക്കുന്നു.
സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ടാറ്റ ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡാണ് താന്‍ എടുത്തുമാറ്റി പകരം സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെ എതിര്‍ക്കുന്നവര്‍ ടാറ്റയ്ക്കു വേണ്ടി ചാഞ്ഞു ചരിഞ്ഞും പ്രവര്‍ത്തിക്കുകയാണെന്ന് വിഎസ് ആരോപിച്ചു.
തന്റെ സഹപ്രവര്‍ത്തകനെതിരെ മുഖ്യമന്ത്രി ഇതാദ്യമായല്ല പരസ്യമായി ആരോപണം ഉന്നയിക്കുന്നത്. സിപിഎമ്മിലെ തന്റെ എതിര്‍ഗ്രൂപ്പ് മന്ത്രിമാരെ മാത്രമല്ല, സിപിഐ മന്ത്രിമാരായ ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ക്കെതിരെയും മുഖ്യമന്ത്രി പരസ്യമായി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം സിപിഐ കക്ഷികള്‍ തമ്മില്‍ കടുത്ത പോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രിക്കെതിരെയുളള വിഎസിന്റെ പ്രസ്താവന ഇടതുമുന്നണിയിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാക്കുമെന്ന് ഉറപ്പാണ്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications