സന്തോഷ് മാധവന്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കി
കൊച്ചി: മന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃതചൈതന്യ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ചൊവ്വാഴ്‌ച പരിഗണിയ്‌ക്കും.
താന്‍ നിരപരാധിയാണെന്നും തനിയ്‌ക്കെതിരെ പൊലീസില്‍ നല്‍കയിരിക്കുന്നത് കള്ളപ്പരാതിയാണെന്നും സന്തോഷ് മാധവന്‍ ഹൈക്കോടതിയില്‍ പറഞഞു.
ദുബയിലുള്ള സെറാഫിന്‍ എന്ന സ്‌ത്രീ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അമൃതചൈതന്യയ്‌ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. നാട്ടിലെ പത്രമാധ്യമങ്ങള്‍ തനിയ്‌ക്കെതിരെ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും അതിനെ ആശ്രയിച്ച് പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സന്തോഷ് ആരോപിച്ചു.
അന്യായമായി തന്നെ അറസ്റ്റു ചെയ്യുമെന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹര്‍ജി നല്‍കിയതെന്ന് സന്തോഷ് വ്യക്തമാക്കി. ദുബയില്‍ നിന്നും ഇ-മെയില്‍ വഴിയാണ് സെറാഫിന്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. 40ലക്ഷം രൂപ സന്തോഷ് തന്റെ പക്കല്‍നിന്നും തട്ടിയെടുത്തുവെന്നാണ് ഇവരുടെ പരാതി.
എന്നാല്‍ ഇതിന് യാതൊരു തെളിവുമില്ലെന്ന് സന്തോഷ് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു. ദുബയില്‍ ഇന്റര്‍പോളിനെയും സെറാഫിന്‍ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടില്ലെന്നും ദുബയ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും സന്തോഷ് പറയുന്നു.
2002ലാണത്രേ സന്തോഷ് ദുബയില്‍ വച്ച് സെറാഫിനെ കണ്ടത്. ഒരു അറബിയുടെ കൂടെയാണത്രേ സെറാഫിന്‍ സന്തോഷിനെ കാണാന്‍ ചെന്നത്. ബിസിനസ് തുടങ്ങാന്‍ ഉപദേശം തേടുന്നതിനാണ് സെറാഫിന്‍ സന്തോഷിനെ കണ്ടത്. അന്ന് താന്‍ അവരില്‍ നിന്നും 40ലക്ഷം രൂപ കൈപ്പറ്റിയിട്ടില്ലെന്നാണ് സന്തോഷ് പറയുന്നത്. 2002ല്‍ പണം തട്ടിയെടുത്തെങ്കില്‍ ഇതുവരെ അവരെന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും സന്തോഷ് ചോദിക്കുന്നു.
പരാതിയില്ലാതെ എനിയ്‌ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് അതില്‍ നിന്നും മാറി. പരാതിയൊന്നുമില്ലാതെയാണ് എന്റെ വീട് പൊലീസ് റെയ്‌ഡ് ചെയ്‌തത്. ഇതൊക്കെ ഗുഡാലോചനയുടെ ഫലമാണ്-സന്തോഷ് ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications