കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബെ വേണ്ട മുംബൈ മതിയെന്ന്‌ താക്കറെ

  • By Staff
Google Oneindia Malayalam News

Bal Thackerayമുംബൈ: ട്രിവാന്‍ഡ്രത്തിന്‌ തിരുവനന്തപുരമാകാം, കല്‍ക്കട്ടയ്‌ക്ക്‌ കൊല്‍ക്കത്തയും ബാംഗ്ലൂരിന്‌ ബംഗളൂരുവുമാവാമെങ്കില്‍ ബോംബെയ്‌ക്കെന്തുകൊണ്ട്‌ മുംബൈ ആയിക്കൂടാ? ചോദിക്കുന്നത്‌ ശിവസേനാ തലവന്‍ ബാല്‍ താക്കറെയാണ്‌.

ബോംബെ എന്ന പേരുപയോഗിക്കുന്ന സ്ഥാപനങ്ങള്‍ അതു മുംബൈ എന്നാക്കി മാറ്റിയില്ലെങ്കില്‍ നഗരം വിട്ട്‌ ഓടേണ്ടിവരുമെന്നും താക്കരെ മുന്നറിയിപ്പ്‌ നല്‍കുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ്‌ താക്കറെ ബോംബെ എന്നുപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

ബോംബെ ഹൈക്കോടതി മുംബൈ ഹൈക്കോടതിയെന്ന്‌ മാറ്റിയാലെന്താണ്‌ കുഴപ്പം, ബോംബെ ഡൈയിംങ്‌ മുംബൈ ഡൈയിംങ്‌ എന്നും ബോംബെ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌ മുംബൈ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌ എന്നും മാറ്റിയാലും കുഴപ്പമൊന്നും ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാപരായി ബോംബെയുടെ പേര്‌ മുംബൈ എന്നാക്കി മാറ്റിയിട്ടുണ്ട്‌. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിലര്‍ ഇപ്പോഴും ഇതംഗീകരിച്ചിട്ടില്ല- താക്കറെ പറയുന്നു.

ഞങ്ങളുടെ സൂചനകളില്‍ നിന്നും ബുദ്ധിയുള്ളവര്‍ കാര്യം മനസ്സിലാക്കും അതൊരു പ്രമുഖ സ്‌കൂളോ ഇംഗ്ലീഷ്‌ ദിനപ്പത്രമോ വ്യവസായ ശാലയോ ആകട്ടെ അവരെങ്ങനെ കാര്യങ്ങള്‍ ചെയ്യണമെന്നതിനെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ നനല്‍കിയിട്ടുണ്ടെന്നും താക്കറെ വ്യക്തമാക്കുന്നു.

'ബോംബെവാല' എന്ന പേര്‌ ഇല്ലായ്‌മ ചെയ്യാന്‍ മുംബൈ എന്ന പേര്‌ പ്രയോഗത്തില്‍ വരുത്തുക എന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്ന്‌ താക്കറെ മുഖപ്രസംഗത്തില്‍ അറിയിച്ചു.

ഈ പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം ശിവസേനപ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനയായ ഭാരതീയ വിദ്യാര്‍ഥി സേനയും ബോംബെ സ്‌റ്റോക്ക്‌ എക്‌സേഞ്ചിന്റെ മുന്നില്‍ പ്രകടനം നടത്തുകയും ഇരുപത്തിനാലോളം പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.

ബോംബെ സ്‌കോട്ടിഷ്‌ സ്‌കൂള്‍, ബോംബെ ഡൈയിംങ്‌, ബോംബെ ടൈംസ്‌, ബോംബെ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ്‌ ശിവസേനയുടെ പ്രതിഷേധം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X