കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു സ്വാമികൂടി പൊലീസ്‌ നിരീക്ഷണത്തില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാമി വേഷം കെട്ടി കുറ്റകൃത്യങ്ങള്‍ നടത്തിയ സന്തോഷ്‌ മാധവന്റെ അറസ്‌റ്റിന്‌ പിന്നാലെ മറ്റൊരു സ്വാമികൂടി പൊലീസ്‌ നിരീക്ഷണത്തില്‍.

കര്‍മ്മ ആധ്യാത്മിക കേന്ദ്രത്തിന്റെ മേധാവി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദജിയെയാണ്‌ പൊലീസ്‌ നിരീക്ഷിച്ചുവരുന്നത്‌. ഇദ്ദേഹത്തിനെതിരെ പൊലീസ്‌ ബുധനാഴ്‌ച രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

ബീക്കണ്‍ ലൈറ്റ്‌ ഘടിപ്പിച്ച കാര്‍ ഉപയോഗിച്ചതിനാണ്‌ ഒരു കേസ്‌. കഴിഞ്ഞ ദിവസം മംഗളം ദിനപ്പത്രത്തിന്റെ ഓഫീസിലെത്തി ഭീഷണി മുഴക്കിയതിനാണ്‌ മറ്റൊരു കേസ്‌. ജഡ്‌ജിമാരും മന്ത്രിമാരും ഉപയോഗിക്കുന്ന തരത്തിലുള്ള ചുവന്ന ബീക്കണ്‍ ലൈറ്റ്‌ ഘടിപ്പിച്ച കാറിലാണ്‌ ഹിമവല്‍ മഹേശ്വര സഞ്ചരിക്കുന്നത്‌. കര്‍മ്മ 505 എന്ന്‌ എഴുതിയ ഈ കാറില്‍ എത്തിയാണ്‌ കഴിഞ്ഞ ദിവസം മംഗളം ഓഫീസില്‍ ഇയാള്‍ ബഹളം വച്ചത്‌.

കപടസ്വാമിമാരെക്കുറിച്ച്‌ പ്രസദ്ധീകരിച്ച പരമ്പരയില്‍ ഇദ്ദേഹത്തെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ഇയാള്‍ ഓഫീസില്‍ കയറി ബഹളം വയ്‌ക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്‌തത്‌.

ദൈവാവതാരമായി സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ ട്രസ്റ്റിന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ്‌ നടത്തുന്നതായാണ്‌ വിവരം. അഞ്ചുമാസം മുമ്പാണ്‌ ഇയാള്‍ ട്രസ്റ്റ്‌ സ്ഥാപിച്ചത്‌. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ യൂണിറ്റ്‌ സ്ഥാപിക്കാന്‍ ഒരാള്‍ക്ക്‌ 356 രൂപയാണ്‌ ഫീസ്‌.

ഇടുക്കി ജില്ല കേന്ദ്രീകരിച്ചാണ്‌ മഹേശ്വര പ്രധാമായും പ്രവര്‍ത്തിക്കുന്നത്‌. പോത്താനിക്കാട്‌ യൂണിറ്റ്‌ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം മഹേശ്വര എത്തിയപ്പോള്‍ സന്തോഷ്‌ മാധവനാണെന്ന്‌ കരുതി നാട്ടുകാര്‍ തടഞ്ഞിരുന്നു.

പൊലീസ്‌ എത്തിയപ്പോള്‍ ആഭ്യന്തരമന്ത്രിയുടെ പേര്‌ പറഞ്ഞ്‌ വിരട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചുവന്ന ബീക്കണ്‍ ലൈറ്റ്‌ കാറില്‍ നിന്നും മാറ്റണമെന്ന്‌ പൊലീസ്‌ പറഞ്ഞപ്പോള്‍ തനിയ്‌ക്കിതിന്‌ അധികാരമുണ്ടെന്ന്‌ രേഖകള്‍ കാണിച്ചുകൊണ്ട്‌ മഹേശ്വര തര്‍ക്കിച്ചു. ആഭ്യന്തമന്ത്രിയെ വിളിക്കുമെന്ന്‌ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ പിന്മാറുകയായിരുന്നുവത്രേ.

ഇയാളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു. സെന്‍ട്രല്‍ പൊലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X