Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യഗ്രഹ ജീവികളുണ്ടാകാമെന്ന്‌ വത്തിക്കാന്‍

വത്തിക്കാന്‍: അന്യഗ്രഹ ജീവികളുണ്ടാകുമെന്ന്‌ വിശ്വസിയ്‌ക്കുന്നത്‌ ദൈവ വിശ്വാസത്തിന്‌ എതിരല്ലെന്ന്‌ വത്തിക്കാന്‍.

വത്തിക്കാനിലെ മുഖ്യ ജ്യോതി ശാസ്‌ത്രജ്ഞനായ റവ. ഗബ്രിയേല്‍ ഫ്യൂണ്‍സ്‌ ഒരു പത്രത്തിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

മറ്റു ഗ്രഹങ്ങളില്‍ മനുഷ്യപ്പോലെ തന്നെ ബുദ്ധിയുള്ള ജീവികളുണ്ടെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. അവരെ നാം സഹോദരന്‍മാരെ പോലെയ കാണേണ്ടതുള്ളൂ. അന്യഗ്രഹ ജീവികളും ദൈവത്തിന്റെ സൃഷ്ടി തന്നെയാണ്‌. 'അന്യഗഹ ജീവികള്‍ നമ്മുടെ സഹോദരര്‍' എന്ന വിഷയത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു ഫ്യൂണ്‍സ്‌.

ഇതു കൂടാതെ കത്തോലിക്ക സഭയുടെ ശാസ്‌ത്രത്തോടുള്ള സമീപനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശാസ്ത്ര കാര്യങ്ങളില്‍ പലപ്പോഴും വത്തിക്കാന് തെറ്റ് പറ്റിയിട്ടുണ്ട്. എന്നാല്‍ അവ പിന്നീട് തിരുത്തിയിട്ടുമുണ്ട്.

ബൈബിള്‍ ഒരു ശാസ്‌ത്ര പുസ്‌തകമല്ലെന്നും മഹാ സ്‌ഫോടന സിദ്ധാന്തത്തില്‍ താന്‍ വിശ്വസിയ്‌ക്കുന്നതായും അദ്ദേഹം പറഞ്ഞു. അതെ സമയം ദൈവമാണ് സൃഷ്ടി കര്‍ത്താവെന്ന കാര്യത്തില്‍ തനിയ്ക്ക് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈശോ സഭാ വൈദികനും മാര്‍പാപ്പയുടെ ശാസ്‌ത്രകാര്യ ഉപദേഷ്ടാവുമാണ്‌ റവ. ഹൊസെ ഫ്യൂണ്‍സ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+