Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ്‌ ഭാര്യയെ ഇബെയില്‍ വില്‍പ്പനയ്‌ക്ക്‌ വച്ചു

ലണ്ടന്‍: അവിഹിത ബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ പല പീഡനത്തിനും വിധേയരാക്കാറുണ്ട്‌, പലപ്പോഴും പല ഭര്‍ത്തക്കന്മാരും ഇത്തരത്തിലുള്ള ഭാര്യമാരെ ജീവിതത്തില്‍ നിന്നും പുറത്താക്കുകയും ചെയ്യാറുണ്ട്‌. എന്നാല്‍ മറ്റൊരാളെ പ്രണയിക്കുന്ന ഭാര്യയെ ഭര്‍ത്താവ്‌ വില്‍ക്കാനൊരുങ്ങിയാലോ?

നാല്‍പ്പത്തിനാലുവയസ്സുള്ള ഒരു ഇംഗ്ലീഷുകാരനാണ്‌ മറ്റൊരാളുമായി ബന്ധമുള്ള ഭാര്യയെ വില്‍പ്പനയ്‌ക്ക്‌ വച്ചത്‌ അതും ഒരു ലേല സൈറ്റില്‍.

പോള്‍ ഒസ്‌ബോണ്‍ എന്നയാളാണ്‌ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലായ ഭാര്യയെ അനാവശ്യ വസ്‌തുവെന്ന്‌ വിശേഷിപ്പിച്ച്‌ ഈബെ ലേലസൈറ്റില്‍ വില്‍പ്പനയ്‌ക്ക്‌ വച്ചിരിക്കുന്നത്‌. കളവുപറയുന്ന വഞ്ചിക്കുന്ന പരപുരഷബന്ധമുള്ള ഭാര്യഎന്നിങ്ങനെയാണ്‌ സൈറ്റില്‍ പോള്‍ സ്വന്തം ഭാര്യയായ ഷാരോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌.

ഇതിനകം തന്നെ ലോകത്താകമാനമുള്ള ഒട്ടേറെയാളുടെ ശ്രദ്ധ ഈ പരസ്യത്തില്‍ പതിഞ്ഞിട്ടുണ്ട്‌. ഭാര്യയ്‌ക്കുള്ള ലേലത്തുക 500,100 പൗണ്ട്‌ (ഏതാണ്ട്‌ 41,748,610.01 രൂപ) വരെ ഉയര്‍ന്നിട്ടുണ്ട്‌.

എന്നാല്‍ തനിയ്‌ക്ക്‌ പരപുരുഷ ബന്ധമുണ്ടെന്നകാര്യം ഇരുപത്തിനാലുകാരിയായ ഷാരോണ്‍ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. മാത്രമല്ല പോളിനെതിരെ ഇവര്‍ പീഡനക്കേസ്‌ ഫയല്‍ ചെയ്‌തിട്ടുണ്ട്‌. പൊലീസ്‌ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചുവരുകയാണ്‌.

മാര്‍ച്ച്‌ മാസത്തിലാണത്രേ റയില്‍വേ ജീവനക്കാരിയായ ഭാര്യക്ക്‌ ജോലിസ്ഥലത്തുള്ള ഒരാളുമായി അവിഹിതബന്ധമുണ്ടെന്നകാര്യം പോള്‍ മനസ്സിലാക്കുന്നത്‌. ഈ ബന്ധം നിലനില്‍ക്കുന്നുവെന്നകാര്യം തനിക്ക്‌ ഉറപ്പാണെന്നും ഭാര്യ കാമുകനയച്ച്‌ ഇ-മെയിലുകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും പോള്‍ വാദിക്കുന്നു.

ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച്‌ സംശയം തോന്നിയപ്പോള്‍ത്തന്നെ പോള്‍ അവരുടെ ഇ-മെയിലുകള്‍ പരിശോധിക്കാന്‍ തുടങ്ങിയിരുന്നുവത്രേ. അവര്‍ ലൈംഗിക ജീവിതത്തെക്കുറിച്ചും ഭാവിയില്‍ എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ചുംവരെ ഇ-മെയിലുകളിലൂടെ ചര്‍ച്ചചെയ്‌തിട്ടുണ്ടെന്നും പോള്‍ പറയുന്നു.

ആദ്യം ഇക്കഥയറിഞ്ഞ്‌ ഭാര്യയെപുറത്താക്കിയെങ്കിലും പിന്നീട്‌ ഇയാള്‍ ഇവരെ തിരികെ സ്വീകരിച്ചു. എന്നാല്‍ വീണ്ടും ബന്ധം തുടരുന്നതായി കണ്ടപ്പോള്‍ ഭാര്യയുടെ വസ്‌തുക്കളെല്ലാം കൊണ്ടുപോയി പുറത്തിട്ട്‌ അവരെ വീട്ടില്‍ നിന്നും വീണ്ടും പുറത്താക്കുകയായിരുന്നു. ഭാര്യയുടെ നടപടിയില്‍ ദേഷ്യം വന്നാണ്‌ താനവരെ ഇബെയില്‍ വില്‍പ്പനയ്‌ക്ക്‌ വെച്ചതെന്നും ഇയാള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+