പിറവം കേസിന് സുപ്രിംകോടതി സ്റ്റേ
ദില്ലി: പിറവം എം.എല്‍.എ എം.ജെ ജേക്കബിന്റെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിസുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
ജേക്കബിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും വോട്ടുചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എതിര്‍സ്ഥാനാര്‍ത്ഥിയെ സ്വഭാവ ഹത്യ ചെയ്താണ് എം ജെ ജേക്കബ് നിയമസഭാംഗമായതെന്ന് ആരോപിച്ച് പിറവം മണ്ഡലത്തിലെ വോട്ടറായ എ നാരായണന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി രവീന്ദ്രനാണ് ഇക്കഴിഞ്ഞ മെയ് ഏഴിന് എം ജെ ജേക്കബിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത്.
മുന്‍ മന്ത്രിയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എം ജേക്കബിനെ 5150 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ എം ജെ ജേക്കബ് പരാജയപ്പെടുത്തിയത്.
ജേക്കബിന്റെ നിയമസഭാംഗത്വം: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌തു
ന്യൂഡല്‍ഹി: പിറവം എം.എല്‍.എ എം.ജെ ജേക്കബിന്റെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
ജേക്കബിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടുചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ എം.ജെ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
പിറവത്തെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടി.എം ജേക്കബിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകള്‍ പ്രസിദ്ധപ്പെടുത്തിയെന്ന ഹര്‍ജിയിന്മേലായിരുന്നു ഹൈക്കോടതി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുകവഴി വോട്ടര്‍മാരില്‍ അവിശ്വാസം വളര്‍ത്തിയതാണ് തന്റെ പരാജയത്തിന് കാരണമെന്ന് ടി.എം.ജേക്കബ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications