സന്തോഷിനെതിരെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കി
കൊച്ചി: സന്തോഷ്‌മാധവന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി മൂന്ന് പെണ്‍കുട്ടികള്‍കൂടി രംഗത്ത്. ഇതില്‍ രണ്ടുപേര്‍ സന്തോഷ്‌മാധവന്‍ പോണേക്കരയില്‍ നടത്തിയിരുന്ന 'ഹൗസ് ഓഫ് കിഡ്‌സ്'ലെ അന്തേവാസികളാണ് .
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് നാല് പെണ്‍കുട്ടികളെയും സന്തോഷ്‌മാധവന്‍ പീഡിപ്പിച്ചതെന്നാണ് പരാതി. സാമ്പത്തികബാധ്യതയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കണ്ടെത്തി, ഇവരുടെ വിദ്യാഭ്യാസവും മറ്റു ചെലവുകളും ഏറ്റെടുക്കാമെന്ന പേരിലാണ് സന്തോഷ് പെണ്‍കുട്ടികളെ സ്ഥാപനത്തിലെത്തിച്ചിരുന്നത്.
2006ലാണ് സന്തോഷ് പോണേക്കരയില്‍ 'ഹൗസ് ഓഫ് കിഡ്‌സ്' തുടങ്ങിയത് . ഒരു വര്‍ഷത്തിന് ശേഷം നാട്ടുകാരുടെ ഇടപെടല്‍ മൂലം ഇത് അടച്ചുപൂട്ടി. ഇവിടെ താമസമാക്കിയ എട്ട് പെണ്‍കുട്ടികളില്‍ അഞ്ച് പേരെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ഡിജിറ്റല്‍ വീഡിയോ ടേപ്പുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മറയൂര്‍, തൃശ്ശൂര്‍, എറണാകുളം ഭാഗങ്ങളിലുള്ള കുട്ടികളാണ് ഞായറാഴ്‌ച പരാതി നല്‌കിയവര്‍. ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്. പരാതിക്കാരില്‍ ഒരാള്‍ക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തിയായെങ്കിലും പീഡിപ്പിക്കപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയായില്ലായിരുന്നുവെന്ന് കാണിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സന്തോഷ്‌മാധവനെ സംബന്ധിച്ച് മറ്റു അന്വേഷണങ്ങളും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും പോലീസ് പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണര്‍ പി.എം.വര്‍ഗീസ്, സിഐ ജി.വേണു എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. സന്തോഷ്‌മാധവനെ തിങ്കളാഴ്‌ച രാവിലെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന ചോദ്യംചെയ്യലില്‍ സന്തോഷ്‌മാധവന്റെ റിയല്‍എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചും സ്വത്ത്‌വിവരങ്ങളെക്കുറിച്ചും 'ശാന്തിതീരം' എന്ന പേരില്‍ തുടങ്ങിയ ട്രസ്റ്റിലെ അംഗങ്ങളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്..
എഴുപതോളം അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്. ട്രസ്റ്റില്‍ അംഗമാകാന്‍ ഓരോരുത്തരും രണ്ടും മൂന്നും ലക്ഷം രൂപ വരെ നല്‍കിയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും വിദേശരാജ്യങ്ങളില്‍ തന്നെയുള്ളവരായതിനാല്‍ ഇവരില്‍ നിന്ന് സന്തോഷ്‌മാധവനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനായിട്ടില്ല. ഇവര്‍ നല്‍കിയ പണമാണ് റിയല്‍എസ്റ്റേറ്റില്‍ നിക്ഷേപിച്ചതെന്നാണ് സന്തോഷ് പറഞ്ഞിട്ടുള്ളത്.
പോലീസ് കസ്റ്റഡിയിലിരിക്കെ രണ്ട് ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതിനാല്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനും പോലീസിനായില്ല. ഞായറാഴ്‌ച കടവന്ത്രയിലെ ഫ്‌ളാറ്റിലും, ശാന്തിതീരം ഗസ്റ്റ്‌ഹൗസിലും തെളിവെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സന്തോഷ്‌മാധവന്റെ ആരോഗ്യനില മോശമായതിനാല്‍ ഇതും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സന്തോഷ് മാധവന്റെ സുഹൃത്തുക്കള്‍ ആരൊക്കെ
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications