Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍-ലീഗ്‌ ബന്ധം ഉലയുന്നു

മലപ്പുറം: ആര്യാടന്‍ മുഹമ്മദിന്റെ ലീഗ്‌ വിരുദ്ധ പ്രസ്‌താവനയ്‌ക്കും അതിനോട്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നിലപാടിനുമെതിരെ മുസ്ലീം ലീഗ്‌ വിമര്‍ശനവുമായി രംഗത്ത്‌.

ആര്യാടന്‍ മുഹമ്മദിനെ കോണ്‍ഗ്രസിനെ നിയന്ത്രിയ്‌ക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെങ്കില്‍ യുഡിഎഫ്‌ സംവിധാനവുമായി മുന്നോട്ടു പോകാന്‍ ലീഗിന്‌ താത്‌പര്യമില്ലെന്ന്‌ മുസ്ലീം ലീഗ്‌ നേതൃത്വം വ്യക്തമാക്കി.

പാര്‍ട്ടി സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുമാണ്‌ ലീഗ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. അതെ സമയം ഭയപ്പെടുത്തി നടപടിയെടുപ്പിയ്‌ക്കാമെന്ന്‌ ആര്‍ക്കും പ്രതീക്ഷ വേണ്ടെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ പ്രതികരിച്ചു.

ആര്യാടന്റെ വിവാദ പ്രസ്‌താവനയ്‌ക്കു പുറമെ കഴിഞ്ഞ ദിവസം ആര്യാടന്റെ മകനും നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ ആര്യാടന്‍ ഷൗക്കത്തിന്റെ തങ്ങള്‍ കുടുംബത്തിനെതിരായ പ്രസ്‌താവനയുമാണ്‌ ലീഗിനെ ചൊടിപ്പിച്ചത്‌.

വ്യാജ സന്യാസിമാര്‍ക്കെതിരെ നടപടിയെടുക്കുന്ന സര്‍ക്കാര്‍ തങ്ങള്‍മാരുടെ വീട്‌ റെയ്‌ഡ്‌ ചെയ്യാനും ധൈര്യം കാണിയ്‌ക്കണമെന്നായിരുന്നു ഷൗക്കത്ത്‌ പ്രസ്‌താവിച്ചത്‌. ഇരു പാര്‍ട്ടികളിലെയും നേതാക്കന്മാരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വാക്‌ പോര്‌ ഇപ്പോള്‍ തെരുവിലേക്കും വലിച്ചിഴയ്‌ക്കപ്പെടുകയാണ്‌.

കഴിഞ്ഞ ദിവസം നാദാപുരത്ത്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധ ജാഥയ്‌ക്കിടെ കോണ്‍ഗ്രസ്‌ ഓഫീസ്‌ തീയിട്ട്‌ നശിപ്പിച്ചത്‌ ഇതിന്‌ തെളിവാണ്‌. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ്‌ ലീഗ്‌ അണികള്‍ കോണ്‍ഗ്രസിനും ആര്യാടനുമെതിരെ പ്രകടനത്തില്‍ മുഴക്കിയത്‌.

ഓഫീസ്‌ കത്തിച്ചതോടെ യൂത്ത്‌ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനവുമെത്തിയത്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+