Get Updates
Get notified of breaking news, exclusive insights, and must-see stories!

സഖാവ് സിദ്ധന്‍ സിന്ദാബാദ്!!!

പാലക്കാട് : വ്യാജസിദ്ധന്മാര്‍ക്കും കപട ആത്മീയവേഷങ്ങള്‍ക്കുമെതിരെ ഡിവൈഎഫ്ഐ കുരിശു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ ഇതാ ഒരു സഖാവ് സ്വാമിയെ പരിചയപ്പെടൂ.

സ്വാമിയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സിപിഎം നേതാവ് ഇ ബാലാനന്ദനല്ല ഇവിടെ പറയുന്ന സഖാവ് സ്വാമി. നെന്മാറ ഗ്രാമ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐയുടെ മുന്‍തീപ്പൊരി നേതാവുമായ പോത്തുണ്ടി അകമ്പാടം രക്കപ്പനാണ് സ്വന്തം നിലയില്‍ ചാത്തന്‍സേവാ മഠമുളള സഖാവ് സ്വാമി.

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച് വിജയിച്ചതൊന്നും സ്വാമി പദമേറാന്‍ രക്കപ്പന് പ്രശ്നമായില്ല. സിദ്ധന്റെ ചാത്തന്‍മഠത്തില്‍ വര്‍ഷം തോറും നടത്തുന്ന തിറവെളളാട്ട് ഉത്സവത്തില്‍ വിപ്ലവ നേതാക്കളെല്ലാം പങ്കെടുക്കാറുമുണ്ടത്രേ!

സിദ്ധികൂടി സ്വാമിയായതിനു ശേഷമാണ് സിപിഎം അരിവാള്‍ ചുറ്റിക നക്ഷത്രമേല്‍പ്പിച്ച് രക്കപ്പന്‍ സ്വാമിയെ തിരഞ്ഞെടുപ്പിന് നിര്‍ത്തിയത്. കുടുംബ പാരമ്പര്യമായി കിട്ടിയതാണ് തന്റെ സിദ്ധികളെന്ന് രക്കപ്പന്‍ പറയുമ്പോള്‍ സഖാക്കള്‍ക്ക് എതിരഭിപ്രായമില്ല. ഒരു കണക്കിന് നോക്കിയാല്‍ എല്ലാ സിദ്ധിയും ജന്മസിദ്ധം തന്നെ.

അതുകൊണ്ട് നെന്മാറ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ സ്വാമി സ്ഥാനാര്‍ത്ഥിയായി അവതരിച്ചു. കോണ്‍ഗ്രസുകാരനായ രാജനായിരുന്നു 21 വോട്ടിന് സഖാവ് സ്വാമിയോട് മത്സരിച്ച് പരാജയപ്പെടാനുളള ജാതക നിയോഗം.

നെന്മാറ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമാണ് രക്കപ്പന്‍. സഖാവ് സ്വാമിയുടെ സൗകര്യാര്‍ത്ഥം ചൊവ്വ, വെളളി ദിവസങ്ങളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോ പഞ്ചായത്ത് കമ്മിറ്റിയോ ചേരാറില്ല. രക്കപ്പന്‍ സ്വാമിയുടെ പൂജ ഈ ദിനങ്ങളിലാണ് നടക്കുക.

മെമ്പര്‍ സ്വാമിയുടെ പൂജ മുടക്കിയാല്‍ ദോഷം പഞ്ചായത്ത് മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്നു കരുതിയാവണം, പ്രധാനപ്പെട്ട യോഗങ്ങളെല്ലാം രക്കപ്പന്റെ കൂടി സൗകര്യത്തിനാണ് ചേരുന്നത്.

സകലമാന പ്രശ്നങ്ങള്‍ക്കും സിദ്ധന്‍ സഖാവിന്റെ കൈയില്‍ പ്രതിവിധിയുണ്ട്. ഭൂതം, പ്രേതം, പിശാച് തുടങ്ങിയ പ്രതിവിപ്ലവകാരികളെ ആവാഹിച്ച് മനശാന്തി നല്‍കാന്‍ സഖാവിന് നിഷ്പ്രയാസം കഴിയുമത്രേ! കുടുംബ പ്രശ്നങ്ങളും നിരന്തര കലഹവുമൊക്കെ പരിഹരിക്കുന്ന സഖാവിന്റെ ശ്രദ്ധ ഇതുവരെ സിപിഎമ്മിലെ ഗ്രൂപ്പു പോരിലും വിഎസ് പിണറായി കുടിപ്പകയിലും പെട്ടിട്ടില്ല.

ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഉടലെടുത്തിരിക്കന്ന തര്‍ക്കവും ഇനി രക്കപ്പന്‍ സ്വാമി പരിഹരിക്കുമെന്നു വേണം നാം കരുതാന്‍.

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിദ്ധന്‍ സ്വാമിയെ മത്സരിപ്പിച്ച സഖാക്കളുടെ ഏത് ഭാഗത്താണ് ഗദ കയറ്റേണ്ടതെന്ന് വരും ദിനങ്ങളില്‍ ദേവസ്വം മന്ത്രി വ്യക്തമാക്കുമെന്നും പ്രതീക്ഷിക്കാം.

ബന്ധപ്പെട്ട വാര്‍ത്തകള്‍























Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+