Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരില്‍ രാജഭരണത്തിന്റെ ശേഷിപ്പുകളുണ്ടെന്ന്‌ വെളിയം

തിരുവനന്തപുരം: രാജഭരണത്തിന്റെയും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെയും ശേഷിപ്പുകള്‍ ഇപ്പോഴും സര്‍ക്കാര്‍ ജീവനക്കാരിലുണ്ടെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറിവെളിയം ഭാര്‍ഗവന്‍. ജനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സമീപനത്തില്‍ ഗൗരവതരമായ മാറ്റം ആവശ്യമാണെന്നും വെളിയം പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ്‌ സ്റ്റാഫ്‌ അസോസിയേഷന്റെ ഇരുപത്തിരണ്ടാം വാര്‍ഷ സമ്മേളനത്തിന്റെ ഉത്‌ഘാനട വേളയിലാണ്‌ വെളിയം ജീവനക്കാര്‍ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്‌. രാജഭരണത്തിന്റെയും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെയും ശേഷിപ്പുകള്‍ ഉള്ളിലുള്ളതുകൊണ്ടാണ്‌ തങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്ന ആഗ്രഹം ഉദ്യോഗസ്ഥര്‍ക്കുണ്ടാവുന്നത്‌.

സന്ദര്‍ഭത്തിനനുസരിച്ച്‌ കൗശല ബുദ്ധിയോടെ നിലപാടെടുക്കുന്ന ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരിലുണ്ട്‌. സ്വന്തം ആവശ്യത്തിന്‌ വേണ്ടി പെറ്റുപെരുകുന്ന സ്വഭാവവിശേഷമാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ളതെന്ന വിലയിരുത്തല്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌.

ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കി അവരുടെ ഹൃദയത്തില്‍ വേരുറപ്പിക്കാന്‍ കഴിയുംവിധം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം ക്രമീകരിക്കണം- വെളിയം നിര്‍ദ്ദേശിച്ചു.

ഇടനിലക്കാരില്ലാതെ സെക്രട്ടേറിയറ്റില്‍ നിന്നും ന്യായമായ ഒരുത്തരവ്‌ ലഭിക്കാന്‍ പ്രയാസമാണെന്ന്‌ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. നിയമപരമായ നിര്‍ബ്ബന്ധിക്കാനാവില്ലെങ്കിലും മന്ത്രിമാര്‍ ഓഫീസിലുള്ളിടത്തോളം സമയം ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരും സീറ്റിലുണ്ടാകണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+