Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധ ദമ്പതിമാര്‍ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു

ലണ്ടന്‍: ചികിത്സയെത്തുടര്‍ന്ന്‌ വാര്‍ധക്യത്തില്‍ പിറന്ന ഇരട്ട പെണ്‍കുഞ്ഞുങ്ങളെ വിദേശ ഇന്ത്യക്കാരായ ദമ്പതിമാര്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടികളാണെന്ന കാരണത്താലാണ്‌ ഇവര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചത്‌.

ബ്രിട്ടനിലെ ബര്‍മിങ്‌ഹാമിലാണ്‌ സംഭവം നടന്നത്‌. ഇന്ത്യയില്‍ പെണ്‍ ഭ്രൂണഹത്യയും പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതും ഉപേക്ഷിക്കുന്നതും അപൂര്‍വ്വമല്ലെങ്കിലും ബ്രിട്ടീഷ്‌ ജനതയില്‍ ഈ സംഭവം നടക്കമുണ്ടാക്കി.

എഴുപത്തിരണ്ടുകാരനായ അച്ഛനും അമ്പത്തിയൊന്‍പതുകാരിയായ അമ്മയുമാണ്‌ ആറ്റുനോറ്റ്‌ പിറന്ന പെണ്‍കുഞ്ഞുങ്ങളെ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌.

പ്രായക്കൂടുതലുള്ളവര്‍ക്ക്‌ ബ്രിട്ടനില്‍ വന്ധ്യതാ ചികിത്സ നടത്താത്തിനാല്‍ ഇവര്‍ ഇന്ത്യയിലാണ്‌ വന്ധ്യതാ നിവാരണ ചികിത്സയ്‌ക്ക്‌ വിധേയരായത്‌. പിന്നീട്‌ പ്രസവത്തിനായി ബര്‍മിങ്‌ഹാമില്‍ തിരിച്ചെത്തി. വോള്‍വര്‍ഹാംടണിലെ ന്യൂക്രോസ്‌ ആശുപത്രിയിവച്ച്‌ ശസ്‌ത്രക്രിയയിലൂടെയാണ്‌ കുഞ്ഞുങ്ങളെ പുറത്തെടുത്തത്‌.

പെണ്‍കുഞ്ഞുങ്ങളാണെന്നറിഞ്ഞതോടെ അവരെ തങ്ങള്‍ക്ക്‌ വേണ്ടെന്ന്‌ ഇവര്‍ പറഞ്ഞു. ഒരു ആണ്‍കുഞ്ഞിനെക്കിട്ടാനായി വീണ്ടും ചികിത്സനടത്താമെന്ന ആലോചനയിലാണത്രേ ഭര്‍ത്താവ്‌.

ഭാര്യയ്‌ക്ക്‌ എത്രനാള്‍കൊണ്ട്‌ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നും വന്ധ്യതാ ചികിത്സയ്‌ക്കായി ഇന്ത്യയിലേയ്‌ക്ക്‌ പോകാന്‍ കഴിയുമെന്നും ഇയാള്‍ ഡോക്ടറോട്‌ ചോദിച്ചിരുന്നുവത്രേ.

പ്രസവത്തി്‌ന്‌ ശേഷം അമ്മയെയും കുഞ്ഞുങ്ങളെയും ബര്‍മിങ്‌ഹാമിലെ എന്‍എച്ച്‌എസ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഒരാഴ്‌ച വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെ ഉപദേശം കേള്‍ക്കാതെ അമ്മ ആശുപത്രയില്‍ നിന്നും വിടുതല്‍ വാങ്ങിപ്പോയി. ഇപ്പോള്‍ രണ്ടാഴ്‌ചയായി കുഞ്ഞുങ്ങള്‍ അനാഥാവസ്ഥയിലാണ്‌.

ദമ്പതിമാര്‍ നഗരത്തില്‍തന്നെയുണ്ടെന്നാണ്‌ സൂചന. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരുകയാണെന്ന്‌ ബര്‍മിങ്‌ഹാം സോഷ്യല്‍ സര്‍വ്വീസ്‌ വകുപ്പ്‌ അറിയിച്ചു.

അവര്‍ പെണ്‍കുട്ടികളെ വേണ്ടെന്ന്‌ പറയുന്നത്‌കേട്ട്‌ ഞങ്ങള്‍ നടുങ്ങി. അച്ഛനമ്മമാര്‍ക്ക്‌ എങ്ങനെ ഇതിന്‌ കഴിയുന്നു. ഇത്‌ ബ്രിട്ടനാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്‌- ഒരു ഡോക്ടര്‍ സംഭവത്തോട്‌ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+