ഗോള്‍ഫ് ക്ലബ്ബ്: സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കും
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ്ബ് പ്രശ്‌നത്തില്‍ ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള അഭിഭാഷകനെ നിയോഗിക്കണമെന്ന് സിപിഐ റവന്യൂമന്ത്രി കെ.പി രാജേന്ദ്രന് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് നിയമമന്ത്രാലയത്തിന് കൈമാറാനും മന്ത്രിയ്‌ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിയമമന്ത്രി എം വിജയകുമാറുമായി ചര്‍ച്ചചെയ്‌ത് ഇക്കാര്യം തീരുമാനിക്കും.
ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് എതിര്‍ സത്യവാങ്മൂലം നല്‍കും. അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് പിന്നീട് ആലോചിക്കും. കോടതിയില്‍ സര്‍ക്കാറിന് വീഴ്‌ചയുണ്ടായോ എന്നകാര്യം പരിശോധിയ്‌ക്കം- രാജേന്ദ്രന്‍ പറഞ്ഞു.
പ്രശ്‌നം സംബന്ധിച്ച് വെളിയം ഭാര്‍ഗവന്‍, മന്ത്രിമാരായ കെ.പി രാജേന്ദ്രന്‍, സി. ദിവാകരന്‍ എന്നിവര്‍ ചര്‍ച്ചനടത്തി. റവന്യൂ വകുപ്പിലെയും നിയമവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ചൊവ്വാഴ്‌ച രാവിലെ മുതല്‍ ഗോള്‍ഫ് ക്ലബ്ബ് പ്രശ്‌നം സംബന്ധിച്ച് എം.എന്‍സ്‌മാരകത്തില്‍ വന്‍ കൂടിയാലോചനകളാണ് നടന്നത്. ഇ. ചന്ദ്രശേഖരന്‍ നായരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ആസ്ഥാനത്തേയ്‌ക്ക് വിളിച്ചുവരുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള സഹായം പാര്‍ട്ടി തേടിയിരുന്നു.
യോഗതീരുമാനം പുറത്തുവന്നതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗോള്‍ഫ് ക്ലബ്ബിന് മുന്നില്‍ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു. ക്ലബ്ബ് ഏറ്റെടുക്കാന്‍ ഭാരവാഹികളെ അനുവദിക്കില്ലെന്നാണ് നേതാക്കള്‍ പറഞ്ഞിരുന്നത്.
ഇതിനിടെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച ഏറ്റെടുത്ത് സീല്‍ വച്ച കവടിയാറിലെ ഗോള്‍ഫ് ക്ളബിന്റെ താക്കോല്‍ സര്‍ക്കാര്‍ ക്ളബ് അധികൃതര്‍ക്ക് തിരിച്ചു നല്‍കി. തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥ സംഘമാണ് താക്കോല്‍ തിരിച്ചു നല്‍കിയത്.
സര്‍ക്കാര്‍ ഭൂമി പ്രമാണിമാര്‍ക്ക് നല്‍കില്ല: വെളിയം
സാമൂഹ്യപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാനല്ലാതെ പ്രമാണിമാര്‍ക്ക് കൈവശം വയ്‌ക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
കേരളത്തില്‍ വിവിധ ക്ലബ്ബുകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയെല്ലാം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള കേസില്‍ സര്‍ക്കാര്‍ നല്ല അഭിഭാഷകരെ നിയോഗിക്കണം. ഗോള്‍ഫ് ക്ലബ്ബില്‍ ബാര്‍ നടത്താന്‍ അനുവാദമില്ല. അവിടെ മറ്റെന്തെല്ലാം നടക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം- വെളിയം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications