Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വിലവര്‍ധന: കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

തിരുവനന്തപുരം: ഇന്ധനവിലയില്‍ പ്രതിഷേധിച്ച്‌ ഇടതുകക്ഷികള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താല്‍ ഏതാണ്ട്‌ പൂര്‍ണ്ണമാണ്‌.

വാഹനങ്ങളൊന്നും സര്‍വ്വീസ്‌ നടത്തുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ്‌ നിരത്തിലിറങ്ങിയിരിക്കുന്നത്‌. വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബിജെപിയും സംസ്ഥാനത്ത്‌ ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിട്ടുണ്ട്‌.

രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. പാല്‍, മാധ്യമസ്ഥാപനങ്ങള്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. കേരളത്തെക്കൂടാതെ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും വ്യാഴാഴ്‌ച ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്‌.

വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ അടുത്ത ഒരാഴ്‌ച രാജ്യവ്യാപകമായി മാര്‍ച്ചും പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ബിജെപി, ഇടതുപക്ഷ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്‌. വിലവര്‍ധന യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബിജെപി വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി വഴി തടയുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനിടെ ഇടതുമുന്നണിയുടെ പ്രതിഷേധം വഞ്ചനയും കാപട്യവുമാണെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. കേന്ദ്രഭരണത്തെ പിന്തുണയ്‌ക്കുകയും കേരളത്തില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നത്‌ ശരിയല്ലെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+