ഇ.പി ജയരാജന്‍ വീണ്ടും ദേശാഭിമാനി ജനറല്‍ മാനേജര്‍
തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ടു കോടി രൂപയുടെ നിക്ഷേപം ദേശാഭിമാനി കൈപ്പറ്റിയതിന്റെ പേരില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട ഇ.പി ജയരാജന്‍ തത്സസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു.
തിങ്കളാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് വീണ്ടും നിയോഗിയ്‌ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ആഗസ്‌റ്റ് മാസത്തിലാണ് ദേശാഭിമാനി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം കൈപ്പറ്റിയ സംഭവം വന്‍ വിവാദമായതും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ജയരാജനെ തത്സസ്ഥാനത്തു നിന്നും നീക്കിയതും.
ഒരു കൊല്ലത്തിനുള്ളില്‍ തന്നെ പഴയ പദവിയിലേക്ക് ഇ.പി ജയരാജന്‍ തിരിച്ചെത്തിയത് പിണറായി പക്ഷത്തിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
കണ്ണൂരില്‍ നിന്നുള്ള പി. ജയരാജനെയാണ് ഇ.പി ജയരാജിനു പകരം ജനറല്‍ മാനേജരായി നിയമിച്ചിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications