പോലീസ് വെടിവെയ്‌പില്‍ കര്‍ഷകന്‍ മരിച്ചു
ബാംഗ്ലൂര്‍: മഴക്കാലമായിട്ടും വിത്തും വളവും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മധ്യ കര്‍ണാടകയില്‍ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌് വ്യാപിയ്‌ക്കുന്നു.
ചൊവ്വാഴ്‌ച ഹാവേരി ജില്ലയില്‍ അക്രമാസക്തരായ കര്‍ഷകര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെയ്‌പില്‍ ഒരാള്‍ മരിയ്‌ക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‌ക്കുകയും ചെയ്‌തു. ഇവിടത്തെ മിക്ക ജില്ലകളിലും ഇപ്പോള്‍ കലാപന്തരീക്ഷമാണ്.
ദാവന്‍ഗരയില്‍ പതിനൊന്നു ദിവസം മുമ്പ് ആരംഭിച്ച കര്‍ഷക പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായത്.
കാര്‍ഷികോത്‌പന്നങ്ങള്‍ വാങ്ങാനായി താലൂക്ക് കേന്ദ്രത്തിലെത്തിയ കര്‍ഷകരെ വളം സ്‌റ്റോക്കില്ല എന്ന അധികൃതരുടെ പ്രഖ്യാപനം പ്രകോപിതരാക്കുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന കര്‍ഷകര്‍ സംഘം ചേര്‍ന്ന് കര്‍ഷക സൊസൈറ്റിയുടെ വിപണന കേന്ദ്രം അടിച്ചു തകര്‍ക്കുകയും ഇരുപതോളം സര്‍ക്കാര്‍ വാഹനങ്ങള്‍ കേടു വരുത്തുകയും ചെയ്‌തു. നാല് ബസുകളും പ്രക്ഷോഭകാരികള്‍ കത്തിച്ചു.
കര്‍ഷകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശിയത് കൂടുതല്‍ അക്രമങ്ങള്‍ക്കിടയാക്കി. സംഭവ സ്ഥലത്ത് 15 ഓളം പോലീസുകാര്‍ മാത്രമേ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവരെ അക്രമിയ്‌ക്കാന്‍ സമരക്കാര്‍ തുഞ്ഞിനതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഹാവേരി ജില്ലയില്‍ ഷിഗോണ്‍ താലൂക്കിലും മോക്കബെന്നൂരിലും കര്‍ഷകര്‍ സമരം നടത്തുന്നുണ്ട്. ഇവിടങ്ങളിലും കര്‍ഷകരും പോലീസും പരസ്‌പരം ഏറ്റുമുട്ടിയിരുന്നു.
പ്രക്ഷോഭത്തിന് പരിഹാംര കാണാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications