കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലഹരിയില്‍ പ്രസവിച്ച സ്‌ത്രീയുടെ കുഞ്ഞും മദ്യലഹരിയില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: അമ്മമാര്‍ മദ്യപിക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ ദോഷം ചെയ്യുമെന്ന്‌ അറിയാത്തവരായി ആരുമുണ്ടാകാനിടയില്ല. സ്ഥിരം മദ്യപിക്കുന്ന സ്‌ത്രീകളില്‍ പലരും ഗര്‍ഭകാലത്തെങ്കിലും ഈ ശീലം മാറ്റിനിര്‍ത്തുന്നവരുമായിരിക്കും.

എന്നാല്‍ പോളണ്ടുകാരിയായ ഒരു സ്‌ത്രീ പ്രസവത്തിനായി ആശുപത്രിയിലെത്തിയത്‌ നന്നായി മദ്യപിച്ചായിരുന്നു. ഇവര്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തിലുള്ള മദ്യത്തിന്‌ അളവ്‌ മുതിര്‍ന്നവര്‍ വാഹനമോടിക്കുമ്പോള്‍ അനുവദനീയമായതിന്റെ 15 ഇരട്ടിയായിരുന്നു.

പോളണ്ടില്‍ ഡ്രൈവര്‍മാര്‍ക്ക്‌ അനുവദിനീയ മായ മദ്യത്തിന്റെ അളവ്‌ കിലോഗ്രാം രക്തത്തിന്‌ 0.2ഗ്രാമാണ്‌. എന്നാല്‍ മദ്യപാനിയായ അമ്മയ്‌ക്കു പിറന്ന ഈ പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ 2.9 ഗ്രാം ആള്‍ക്കഹോള്‍ ഉണ്ടെന്നാണ്‌ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്‌. അമ്മയുടെ ശരീരത്തില്‍ ഒരു കിലോഗ്രാം രക്തത്തിന്‌ 1.2 ഗ്രാം എന്ന രീതിയില്‍ മദ്യം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച ടെലിഗ്രാഫ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുപ്പത്തിയെട്ടുകാരിയായ അമ്മയുടെ പേരു വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സ്വന്തം കുഞ്ഞിന്റെ ആരോഗ്യത്തിനും ജീവനും ദോഷം ചെയ്‌തേയ്‌ക്കാവുന്ന രീതിയില്‍ മദ്യപിച്ച അമ്മയ്‌ക്ക്‌ അഞ്ചുവര്‍ഷം വരെ തടവ്‌ ലഭിച്ചേയ്‌ക്കാം. കുഞ്ഞിന്‌ തല്‍ക്കാലം പ്രശ്‌നമൊന്നുമില്ലെങ്കിലും ഭാവിവളര്‍ച്ചയെ ഇതെങ്ങനെ ബാധിക്കുമെന്നകാര്യം പറയാറായിട്ടില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X