Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എയുടെ ഭാര്യയുടെ മരണം : ദുരൂഹത തുടരുന്നു

padmapriyaദില്ലി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രഘുപതി ഭട്ടിന്റെ ഭാര്യ പത്മപ്രിയ (33) തെക്കു പടിഞ്ഞാറന്‍ ദില്ലിയിലെ ദ്വാരകയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

ദ്വാരകയിലെ സെക്ടര്‍ പത്തിലെ ക്ഷാമ അപ്പാര്‍ട്ട്‌മെന്റിലെ വാടക ഫ്‌ളാറ്റിലാണ്‌ പത്മപ്രിയയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കഴിഞ്ഞ ചൊവ്വാഴ്‌ച രണ്ടു കുട്ടികളെയും ഭര്‍തൃ വീട്ടില്‍ തനിച്ചാക്കി സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞ്‌ കാറോടിച്ചു പോയ പത്മപ്രിയയെ കുറിച്ച്‌ പിന്നീട്‌ വിവരമൊന്നും ലഭിച്ചിരുന്നില്ല.

പത്മപ്രിയ ഉപയോഗിച്ചിരുന്ന കാര്‍ ദുരൂഹമായ സാഹചര്യത്തില്‍ ഉഡുപ്പിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കുഞ്ചാര്‍ഗിരിയില്‍ കണ്ടെത്തിയിരുന്നു. പത്മപ്രിയക്കായുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനിടെ ഞായറാഴ്‌ച അവരെ ദില്ലിയില്‍ മരിച്ച നിലയില്‍ പോലീസ്‌ കണ്ടെത്തുകയായിരുന്നു.

അഞ്ചു ദിവസങ്ങള്‍ക്കു മുമ്പാണ്‌ പത്മപ്രിയ ദില്ലിയില്‍ എത്തിയതെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ച ഉഡുപ്പിയിലെ വീട്ടില്‍ നിന്നിറങ്ങിയ പത്മപ്രിയ മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരം ദില്ലിയിലേക്ക്‌ പോകുകയായിരുന്നുവെന്നാണ്‌ സൂചനകള്‍.

പത്മപ്രിയയും കര്‍ണാടക ബിജെപി എംഎല്‍എയായ രഘുപതി ഭട്ടും തമ്മിലുള്ള ദാമ്പത്യം തകര്‍ച്ചയിലായിരുന്നു. വിവാഹ മോചനം നടത്താനും ഇവര്‍ നിശ്ചയിച്ചിരുന്നെങ്കിലും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പും മറ്റു കുടുംബ പ്രശ്‌നങ്ങളും മൂലം ഇത്‌ നീണ്ടു പോകുകയായിരുന്നു.

പത്മപ്രിയയെ കാണാതായതിനു ശേഷം കോലാറിലെ ഒരു റിസോര്‍ട്ടില്‍ ഭര്‍ത്താവിന്റെ സുഹൃത്ത്‌‌ കൂടിയായ യുവ എഞ്ചിനീയര്‍ അതുല്‍ റാവുവിനൊപ്പം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതുല്‍ റാവുമായുള്ള ബന്ധമാണ്‌ പത്മപ്രിയയുടെ തിരോധാനത്തിന് പിന്നിലെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

പത്മപ്രിയ പോലീസ്‌ കസ്‌റ്റഡിയില്‍ ഉള്ളതായി ഞായറാഴ്‌ച രാവിലെ മുതല്‍ ചാനലുകളില്‍ ഫ്‌ളാഷ്‌ വന്നു കൊണ്ടിരിയ്‌ക്കുന്നതിനിടെയാണ്‌ ദില്ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അവരുള്ളതായി പോലീസിന് സൂചന ലഭിച്ചത്‌.

ഫ്‌ളാറ്റില്‍ ഇവര്‍ക്കൊപ്പം ഒരു പുരുഷനുണ്ടായിരുന്നെന്ന്‌ ഫ്‌ളാറ്റിലെ സുരക്ഷ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതാരാണെന്ന് വ്യക്തമായിട്ടില്ല. സന്ദര്‍ശക രജിസ്റ്ററില്‍ ഇയാള്‍ വ്യക്തമായി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+