അനാശാസ്യ വീഡിയോ: കന്യാസ്‌ത്രീയെ പുറത്താക്കി
കൊച്ചി: ആശുപത്രി മുറിയില്‍ അനാശാസ്യം നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ആലുവയിലെ അശോകപുരത്തുള്ള ആശുപത്രിയില്‍ റിസപ്‌ഷനിസ്റ്റായിരുന്ന കന്യാസ്‌ത്രീയെ സഭാ നേതൃത്വം പുറത്താക്കി.
കഴിഞ്ഞയാഴ്‌ച മുതലാണ് കന്യാസ്‌ത്രീ ഉള്‍പ്പെട്ട അനാശാസ്യ വീഡിയോ രംഗങ്ങള്‍ മൊബൈല്‍ ഫോണുകള്‍ വഴി ആലുവയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പ്രചരിയ്‌ക്കാന്‍ തുടങ്ങിയത്.
ആശുപത്രിയുമായി ബന്ധപ്പെട്ട ചിലര്‍ ഈ വീഡിയോ കണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആശുപത്രി റിസപ്‌ഷനിസ്റ്റായ കന്യാസ്‌ത്രീ തന്നെയാണിതെന്ന് വ്യക്തമായത്.
ആലപ്പുഴ സ്വദേശിനിയായ ഈ കന്യാസ്‌ത്രീയെ വിശദീകരണം ചോദിയ്‌ക്കാനായി വിളിച്ചു വരുത്തിയപ്പോള്‍ താന്‍ തന്നെയാണ് നീല ചലച്ചിത്രത്തിലുള്ളതെന്നും ആശുപത്രിയിലെ ഡ്രൈവറുമായിരുന്ന ഒരാളുമായി പൂര്‍ണ സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു. എന്നാലിത് രഹസ്യമായി മൊബൈലില്‍ ചിത്രീകരിച്ചിരുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും സഭാ നേതൃത്വത്തിന് മുമ്പാകെ ബോധിപ്പിച്ചു.
സഭയ്‌ക്കും ദൈവത്തിനും നിരക്കാത്ത പ്രവൃത്തി ചെയ്‌ത താന്‍ കന്യാസ്‌ത്രീ പദവിയില്‍ തുടരാന്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്ന് അറിയിച്ചതോടെ ഇവരെ സന്യാസ ജീവിതത്തില്‍ നിന്നും വിടുതല്‍ ചെയ്‌ത് ആലപ്പുഴയിലുള്ള കുടുംബത്തിലേക്ക് മടക്കിയയച്ചുവെന്ന് സഭാ നേതൃത്വം നല്‌കുന്ന വിശദീകരണം.
21 വര്‍ഷമായി കന്യാസ്‌ത്രീ ആയിരുന്ന ഇവര്‍ 17ാം വയസിലാണ് സന്യാസ ജീവിതം ആരംഭിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് പെരുമ്പാവൂരുള്ള മറ്റൊരു സഭയില്‍പ്പെട്ട കന്യാസ്‌ത്രീയെ ഡ്രൈവറുമായി അനാശാസ്യ ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ പുറത്താക്കിയിരുന്നു.












Click it and Unblock the Notifications