സമരത്തിനിടെ കര്‍ഷകന്‍ വിഷം കഴിച്ചു ജീവനൊടുക്കി
ബംഗ്ലൂര്‍: കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ വിഷം കഴിച്ചു ജീവനൊടുക്കി. വിത്തിനും വളത്തിനും വേണ്ടി മെലിബന്നൂരില്‍ കര്‍ഷകര്‍ നടത്തുന്ന ധര്‍ണയ്‌ക്കിടെയാണ് നിരേബിന്ദ്രി ആഞ്‌ജപ്പ(43)യെന്ന കര്‍ഷകന്‍ വിഷം കഴിച്ചു മരിച്ചത്. ഇതെ തുടര്‍ന്ന് ദാവന്‍ഗര ജില്ലയില്‍ പലയിടത്തും കര്‍ഷകര്‍ അക്രമാസക്തരായി.
കൊമരനഹള്ളിയില്‍ നിന്നും വിത്തും വളവും തേടിയാണ് മെലിബന്നൂരിലേക്ക് ആഞ്‌ജപ്പ എത്തിയത്. എന്നാല്‍ മൂന്നു ദിവസവും വെറും കൈയ്യോടെ മടങ്ങിപ്പോകേണ്ടി വന്ന ഇയാള്‍ കര്‍ഷകരുടെ സമരപ്പന്തലിനു മുന്നില്‍വെച്ച് വിഷം കഴിയ്‌ക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ദാവന്‍ഗരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല.
സംഭവമറിഞ്ഞ് അക്രമാസക്തരായ കര്‍ഷകര്‍ ദാവന്‍ഗരെയില്‍ പലയിടങ്ങളിലും റോഡ് തടയലും കുത്തിയിരുപ്പും നടത്തി. ഇതിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തത് വിത്തും വളവും കിട്ടാത്തതു കൊണ്ടല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ആത്മഹത്യ ചെയ്‌ത കര്‍ഷകന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‌കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‌കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications