Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ്‌ ചെയ്‌ത കുറ്റകൃത്യം ഹീനമെന്ന്‌ കോടതി; ജാമ്യം നിഷേധിച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാലാല്‍സംഗം ചെയ്‌തുവെന്നത്‌ ഹീനമായ കുറ്റകൃത്യമായതിനാല്‍ സന്തോഷ്‌ മാധവന്‌ ജാമ്യം അനുവദിക്കില്ലെന്ന്‌ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതി വ്യക്തമാക്കി. ഇപ്പോള്‍ സന്തോഷിന്‌ ജാമ്യമനുവദിക്കുന്നത്‌ കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ കോടതി വിലയിരുത്തി.

നാലു മാനഭംഗക്കേസുകളിലും ഒരു വഞ്ചനാക്കേസിലുമായി സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച അഞ്ചു ജാമ്യ ഹര്‍ജികളാണ്‌ ജഡ്‌ജി ഡി. പാപ്പച്ചന്‍ നിരസിച്ചത്‌. മാധ്യമങ്ങളുടെ വിചാരണയാണ്‌ നടക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ കള്ളക്കേസുകള്‍ കെട്ടിച്ചമയ്‌ക്കുന്നതെന്നും സന്തോഷ്‌ മാധവന്റെ അഭിഭാഷകന്‍ ആരോപിച്ചു.

മാധ്യമ വിചാരണ കോടതിയെ സ്വാധീനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ഉത്തരവെന്നും ജഡ്‌ജി വ്യക്തമാക്കി. പ്രതിയ്‌ക്ക്‌ ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസ്‌ ഡയറി പരിശോധിച്ച ജഡ്‌ജി പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക്‌ വേണ്ടത്ര ബലമുള്ളതായി പറഞ്ഞു.

ഡ്രൈവറായ തോമസാണ്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സന്തോഷിന്‌ ഫ്ളാറ്റില്‍ എത്തിച്ചുകൊടുത്തിരുന്നത്‌. ഈ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വ്യാഴാഴ്‌ച വാദം നടക്കും.

സന്തോഷ്‌ മാധവന്‍ നടത്തിയ ഭൂമിയിടപാടുകള്‍ ക്രൈംബ്രാഞ്ച്‌ അന്വേഷിച്ച്‌ വരുകയാണ്‌. ക്രൈം ബ്രാഞ്ച്‌ ഐജി പത്മകുമാറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. നഗരത്തിലെ വിവിധ ബാങ്കുകളില്‍ സന്തോഷിന്‌ കൂടുതല്‍ ലോക്കറുകള്‍ ഉളളതായി ക്രൈം ബ്രാഞ്ചിന്‌ വിവരം കിട്ടിയതായി സൂചനയുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+