പിന്തുണ പിന്‍വലിക്കുമെന്ന് സിപിഎം
ദില്ലി : ആണവക്കരാറുമായി മുന്നോട്ടു പോയാല്‍ ആണവക്കരാറുമായി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുമെന്ന് സിപിഎം.
പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് അവിശ്വാസ പ്രമേയം വന്നാല്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അസന്നിഗ്ധമായി വ്യക്തമാക്കി. അമേരിക്കയുമായുളള കരാര്‍ നടപ്പാക്കാന്‍ ഇടതുപക്ഷം ഒരിക്കലും അനുവദിക്കില്ല.
ആണവ കരാറുമായി മുന്നോട്ട് പോകരുതെന്ന് സിപിഐ നേതാവ് ഡി. രാജയും ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ പ്രശ്നത്തില്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കണമെന്ന് നേരത്തെ ആര്‍എസ്‍പി ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആണവകരാറില്‍ തട്ടി യുപിഎ സര്‍ക്കാര്‍ താഴെ വീഴുമെന്ന കാര്യം ഉറപ്പായി.
ജൂണ്‍ 25ന് ചേരുന്ന യുപിഎ - ഇടതു സംയുക്തയോഗത്തില്‍ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കപ്പെടുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന കാരാട്ടിന്റെ പഴയ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്.
ആണവക്കരാറില്‍ ഒപ്പുവയ്ക്കലും ഇടതുപിന്തുണയും ഒരേ സമയം നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. തിടുക്കത്തില്‍ കരാര്‍ ഒപ്പിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി ഒരുങ്ങുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications