വിമാനയാത്രയില്‍ ഒന്നാമന്‍ വി.എസ് , ചികിത്സയില്‍ ഒന്നാമന്‍ ബാലന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ മന്ത്രിമാരില്‍ ഒന്നാമന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
കേരളത്തിനുള്ളില്‍ നടത്തിയ 76 വിമാനയാത്രകളുള്‍പ്പെടെ 125 വിമാനയാത്രകളാണ് വി.എസ് നടത്തിയത്. വിമാനയാത്രകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് സഹകരണമന്ത്രി ജി സുധാകരനും, കൃഷി മന്ത്രി മുല്ലക്കര രത്‌നാകരനുമാണ്. ഇവര്‍ രണ്ടുപേരും രണ്ട് വിമാനയാത്രകള്‍ വീതമാണ് നടത്തിയത്.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിനകത്ത് 84,811രൂപയുടെയും സംസ്ഥാനത്തിന് പുറത്ത് 2,90,768രൂപയുടെയും വിമാനയാത്ര നടത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ അധികാരമേറ്റശേഷം മന്ത്രിമാരായിരുന്നവരും ഇപ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നവരും ചികിത്സയ്‌ക്കായി മൊത്തം 10,19, 619 രൂപ ചെലവാക്കി. മന്ത്രിമാരില്‍ വൈദ്യുതി മന്ത്രി എ.കെ ബാലനാണ് ഏറ്റവും കൂടുതല്‍ തുക ചികിത്സയ്‌ക്കായി ചെലവാക്കിയത്- 1,62,175രൂപ.
കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനാണ് ചികിത്സയുടെ കാര്യത്തിലും ഏറ്റവും കുറവ് പണം ചെലവാക്കിയത്. ഇദ്ദേഹം ആകെ 8,814രൂപയാണ് ചികിത്സയ്‌ക്കായി കൈപ്പറ്റിയത്.
ഗതാഗതമന്ത്ര മാത്യു ടി തോമസ് (1,52,534രൂപ), ഭക്ഷ്യമന്ത്രി സി. ദിവാകരന്‍( 1,38292രൂപ), ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ (1,24,128രൂപ), മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ (1,04,373രൂപ) എന്നിവരാണ് ഈയിനത്തില്‍ ഒരു ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയിട്ടുള്ളത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് തിങ്കളാഴ്‌ച നിയമസഭയില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications