ജി.എം ബനാത്ത്‌വാല അന്തരിച്ചു.
മുംബൈ: ഇന്ത്യന്‍ മുസ്ലീം ലീഗ് അഖിലേന്ത്യ അധ്യക്ഷനും മുന്‍ പാര്‍ലമെന്റ് അംഗവുമായി ജി.എം ബനാത്ത്‌വാല (80) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
1933 ആഗസ്റ്റ് 15ന് ഹാജി നൂര്‍ മുഹമ്മദിന്റെയും ആയിഷയുടെയും മകനായി ബോംബെയിലായിരുന്നു ഗുലാം മഹമ്മൂദ് ബനാത്ത്‌വാലയെന്ന ബനാത്ത് വാലയുടെ ജനനം.
എസ്‌ടി കോളേജ്, സിന്‍ഹാം കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം അധ്യാപനവൃത്തി തിരഞ്ഞെടുത്ത ബനാത്ത് വാല 1961ല്‍ മുസ്ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ് അംഗമായാണ് രാഷ്ട്രീയത്തില്‍ ചുവടു വെയ്‌ക്കുന്നത്.
1966 മുതല്‍ 77 വരെ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായിരുന്ന ബനാത്ത്‌വാലയുടെ പ്രധാന പ്രവര്‍ത്തന മേഖല കേരളമായിരുന്നു.
ലോക്‌സഭയില്‍ പൊന്നാന്നി മണ്ഡലത്തെ ഏഴു തവണ ബനാത്ത്‌വാല പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രചരണത്തിനെത്തിയില്ലെങ്കിലും ഏണിപ്പടി ചിഹ്നവും ബനാത്ത്‌വാല സ്ഥാനാര്‍ഥിയുമാണെങ്കില്‍ മണ്ഡലത്തില്‍ ലീഗിന്റെ വിജയം ഉറപ്പായിരുന്നു.
അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സുലൈമാന്‍ സേട്ട് മുസ്ലീം ലീഗില്‍ നിന്നും വേര്‍ പിരിഞ്ഞ് പോയതിനു ശേഷം മുസ്ലീം ലീഗ് അഖിലേന്ത്യ നേതാവായി ഉയര്‍ത്തിക്കാട്ടിയത് ബനാത്ത്‌വാലയെയായിരുന്നു.
രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം മദ്രാസ് ഇസ്ലാമിക് ഇന്‍സിസ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ഓള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications