രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയ്‌ക്ക് കാരണക്കാരന്‍ പ്രധാനമന്ത്രി: കാരാട്ട്
ദില്ലി: ആണവകരാര്‍ സംബന്ധിച്ച് രാജ്യത്തുണ്ടായ പ്രതിസന്ധിയ്‌ക്ക് കാരണം പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
പാര്‍ട്ടി മുഖപത്രമായ 'പീപ്പിള്‍സ് ഡമോക്രസി'യില്‍ എഴുതിയ ലേഖനത്തില്‍ കാരാട്ട് പ്രധാനമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല മറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ആഗ്രഹം സാക്ഷാത്‌കരിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് കാരാട്ട് കുറ്റപ്പെടുത്തി.
ആണവകരാര്‍ സംബന്ധിച്ച് യുപിഎ ഇടത് കക്ഷികളുടെ ഒന്‍പതാമത് യോഗം നടക്കാനിരിക്കെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആണവ ഉപയോഗം സംബന്ധിച്ച് സുരക്ഷാ കരാറിന്റെ അംഗീകാരത്തിനായി ആണവോര്‍ജ ഏജന്‍സിയെ സമീപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് കാര്യങ്ങള്‍ ഈ അവസ്ഥയില്‍ എത്തിച്ചത്- കാരാട്ട് ലേഖനത്തില്‍ പറയുന്നു.
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ കരാറിന്റെ അംഗീകാരത്തിനായി ആണവോര്‍ജ ഏജന്‍സിയെ സമീപിക്കില്ലെന്നായിരുന്നു 2007 നവംബറില്‍ എടുത്ത തീരുമാനം. പുതിയ നീക്കം ഈ ധാരണയ്‌ക്കെതിരാണ്. പതുക്കെ ഇടതുപക്ഷത്തെക്കൊണ്ട് കരാര്‍ അംഗീകരിപ്പിക്കുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നത്.
ആണവോര്‍ജ ഏജന്‍സിയുടെ ഭരണസമിതിയെ സമീപിക്കാന്‍ അനുവദിച്ചാല്‍ അവിടെനിന്നും ഒരിഞ്ച് പോലും മുന്നോട്ട് പോകില്ലെന്നാണ് സര്‍ക്കറിന്റെ വാദം. ഇത് ഏജന്‍സിയുമായി ചര്‍ച്ച മാത്രമാണുള്ളതെന്നും അതിനപ്പുറം പോകില്ലെന്നുമുള്ള സര്‍ക്കാറിന്റെ പഴയ ഉറപ്പുപോലെയാണ്.
നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ബിജെപിയുള്‍പ്പെടെയുള്ള വര്‍ഗീയ കക്ഷികള്‍ മുതലെടുക്കാനാണ് സാധ്യത. ആണവകരാറുമായി മുന്നോട്ടുപോകാനുള്ള നീക്കം വലതുപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടായി തീരുമമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം- കാരാട്ട് പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications