Get Updates
Get notified of breaking news, exclusive insights, and must-see stories!

പണപ്പെരുപ്പം പുതിയ ഉയരത്തിലെത്തി

Inflation zooms to a fresh high of 11.63%ദില്ലി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക്‌ കണക്കു കൂട്ടിയതു പോലെ മുന്നോട്ടു തന്നെ. ജൂണ്‍ 21ന്‌ അവസാനിച്ച ആഴ്‌ചയിലെ നിരക്ക്‌ 11.63 ശതമാനമായാണ്‌ ഉയര്‍ന്നിരിയ്‌ക്കുന്നത്‌.

ഇതിന്‌ മുമ്പത്തെയാഴ്‌ചയിത്‌ 11.42 ശതമാനമായിരുന്നു. പണപ്പെരുപ്പം 13 ശതമാനത്തിലെത്താന്‍ അധികം താമസമില്ലെന്നാണ്‌ സാമ്പത്തിക വിദഗ്‌ദ്ധരുടെ കണക്കൂ കൂട്ടല്‍.

രാജ്യത്തെ ഭക്ഷ്യ വസ്‌തുക്കളില്‍ കഴിഞ്ഞയാഴ്‌ച 0.6 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായപ്പോള്‍ മറ്റ്‌ സാധനങ്ങളുടെ വിലയില്‍ 0.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.

വിലക്കയറ്റം നിയന്ത്രിയ്‌ക്കാന്‍ പല നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ലെന്നാണ്‌ പണപ്പെരുപ്പത്തിലുള്ള പുതിയ വര്‍ദ്ധന വെളിപ്പെടുത്തുന്നത്‌.

അന്താരാഷ്ട്ര തലത്തിലുള്ള എണ്ണ വില ഉയരുന്നതാണ്‌ പണപ്പെരുപ്പ നിരക്കിനുള്ള കാരണമായി ധനമന്ത്രാലയധികൃതര്‍ പറയുന്നത്‌.

പണപ്പെരുപ്പ നിയന്ത്രയ്‌ക്കുന്നത്‌ വന്‍ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്ന്‌‌ കഴിഞ്ഞ ദിവസം ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിങ്‌ അലുവാലിയ പ്രസ്‌താവിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+