ഓടുന്ന തീവണ്ടിയില്‍ നിന്നും 14കാരനെ തള്ളിയിട്ടു
ഭുവനേശ്വര്‍: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും ടിടിഇ തള്ളിയിട്ട പതിമൂന്നുകാരന്റെ വലതുകയ്യും കാലും അറ്റു.
തീവണ്ടിയിലെ കംപാര്‍ട്ട്‌മെന്റുകള്‍ വൃത്തിയാക്കി ഉപജീവനം നടത്തുന്ന ശങ്കര്‍ സിംങിനെയാണ് ടിടിഇ തള്ളിയിട്ടത്. കംപാര്‍്‌ട്ടമെന്റിനുള്ളില്‍ നിന്നും വീണുകിട്ടിയ അമ്പത് രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ടിടിഇ ബാലനെ മര്‍ദ്ദിക്കുകയും ഓടുന്ന തീവണ്ടിയില്‍ നിന്നും പുറത്തേയ്‌ക്ക് തള്ളിയിടുകയായിരുന്നുവത്രേ.
കംപാര്‍ട്‌മെന്റ് തൂത്തുവാരുന്നതിനിടെയാണ് ശങ്കറിന് അമ്പത് രൂപ കിട്ടിയത്. ഇത് തനിക്ക് വേണമെന്ന് ടിടിഇ ആവശ്യപ്പെട്ടെങ്കിലും ശങ്കര്‍ അത് നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ജനങ്ങള്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി.
അപകടനിലയിലായ ശങ്കര്‍ സിങിനെ റൂര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ടിടിഇയെ അറസ്റ്റ് ചെയ്‌തിട്ടില്ല.
ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ചികിത്സാച്ചെലവ് ജില്ലാഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications