വനിതാ ടിക്കറ്റ് ഇന്‍സ്‌പെക്ടറെ അപമാനിച്ചു
ബാഗ്ലൂര്‍: നഗരത്തില്‍ വനിതാ ടിക്കറ്റ് ഇന്‍സ്‌പെക്ടറെ യാത്രക്കാരന്‍ അപമാനിച്ചതായി പരാതി. ഇന്ദിരാനഗര്‍ ഭാഗത്തുവച്ചാണ് കമല ഭാഗ്യയെന്ന ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് പീഡനവും അപമാനവും സഹിക്കേണ്ടിവന്നത്.
ബസ്സില്‍ ടിക്കറ്റ് ചെക്കിംഗിനായി കയറിയപ്പോള്‍ രാമയ്യയെന്ന യാത്രക്കാരന്‍ ടിക്കറ്റെടുത്തിട്ടുണ്ടെന്ന് വാദിച്ചു. എന്നാല്‍ ഇയാള്‍ ടിക്കറ്റ് കമലയെ കാണിക്കാന്‍ തയ്യാറായില്ല. ടിക്കറ്റ് കാണിക്കണമെന്ന് നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ രാമയ്യ അവരെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.
പ്രശ്‌നം വഷളായപ്പോള്‍ ബസ് ഇന്ദിരാഗനര്‍ പൊലീസ് സ്റ്റേഷനിലേയ്‌ക്ക് വിടാന്‍ മറ്റ് യാത്രക്കാന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ചു.ബസ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഇയാളെ പൊലീസിന് കൈമാറി.
യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസില്‍ ജോലിചെയ്യേണ്ടതുള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ വനിതാ കണ്ടക്ടര്‍മാരും, വനിതാ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്.
വനിതാ കണ്ടക്ടര്‍മാരില്‍ പലരും നിത്യേന പലപ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. എന്നാല്‍ എല്ലാവരും അത് പുറത്തുപറയാറില്ല. പലരും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നാണ് ജോലിയ്‌ക്കായി വരുന്നത്. ജീവിതപ്രശ്‌നം കാരണം ജോലിയില്‍ നിന്നും വിട്ടുപോകാന്‍ പലര്‍ക്കും കഴിയുകയുമില്ല. ബസ്സില്‍ പുരുഷയാത്രക്കാരുടെ സ്‌പര്‍ശനങ്ങളും ആക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഏറ്റവും അസഹനീയം- ഒരു വനിതാ കണ്ടക്ടര്‍ പറയുന്നു.
എന്നാല്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ആയിരത്തോളം വനിതാ കണ്ടക്ടര്‍മാര്‍ ജോലിചെയ്യുന്നുണ്ടെന്നും ആരും ഇതേവരെ ഇത്തരം അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും ബിഎംടിസി ചീഫ് ട്രാഫിക് മാനേജര്‍ പറയുന്നു. അപൂര്‍വ്വമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെങ്കിലും വനിതാ കണ്ടക്ടര്‍മാര്‍ ജോലിയില്‍ അത്രയേറെ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.












Click it and Unblock the Notifications