Get Updates
Get notified of breaking news, exclusive insights, and must-see stories!

എഴുപതാം വയസ്സില്‍ പ്രസവിച്ച്‌ ഇന്ത്യക്കാരി റക്കോര്‍ഡിട്ടു

Omkari with her husbandദില്ലി: ലോകത്തിലെ പ്രായമേറിയ അമ്മയെന്ന റെക്കോര്‍ഡ്‌ ഇനി ഒരിന്ത്യക്കാരിയ്‌ക്ക്‌ സ്വന്തം. ദില്ലിയിലെ മുസാഫര്‍നഗര്‍ സ്വദേശിനിയായ ഓംകാരി പന്‍വാര്‍ ആണ്‌ തന്റെ എഴുപതാം വയസ്സില്‍ ഇരട്ടകുട്ടികള്‍ക്ക്‌ ജന്മം നല്‍കി ലോകറെക്കോര്‍ഡ്‌ തിരുത്തിയത്‌.

ഏതാനും ദിവസം മുമ്പ്‌ ജസ്വന്ത്‌ റോയ്‌ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും പുറത്തെടുത്തത്‌. ഓകാരിയ്‌ക്കും എഴുപത്തിയേഴുകാരനായ ഭര്‍ത്താവിനും മുതിര്‍ന്ന രണ്ട്‌ പെണ്‍കുട്ടികളും പേരക്കുട്ടികളുമുണ്ട്‌.

കുടുംബത്തിന്‌ പിന്‍ഗാമിയായി ഒരാണ്‍കുഞ്ഞുണ്ടാവാന്‍ വേണ്ടി നടത്തിയ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കുമൊടുവിലാണ്‌ ഓകാരി ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍(ഐവിഎഫ്‌) ചികിത്സയിലൂടെയാണ്‌ ഓംഗാരി ഗര്‍ഭം ധരിച്ചത്‌. ഇള്ളതെല്ലാം വിറ്റുപെറുക്കിയാണ്‌ ഇവര്‍ ചികിത്സ നടത്തിയത്‌.

ഒരാണ്‍കുഞ്ഞിനെ ലഭിക്കാനായി ഞങ്ങള്‍ ഒരുപാട്‌ പ്രാര്‍ത്ഥിച്ച്‌ പുണ്യസ്ഥലങ്ങളില്‍ ദര്‍ശനം നടത്തി. ചികിത്സകള്‍ നടത്തി. എന്തായാലും ഇപ്പോള്‍ ദൈവം കടാക്ഷിച്ചിരിക്കുന്നു. ഒരാണ്‍കുഞ്ഞിന്റെ പിതാവായ അഭിമാനത്തോടെ എനിയ്‌ക്ക്‌ കണ്ണടയ്‌ക്കാം- ഓംകാരിയുടെ ഭര്‍ത്താവ്‌ ചരണ്‍ സിങ്‌ പറയുന്നു.

മാസം തികയാതെയായിരുന്നു ഓംകാരിയുടെ പ്രസവം ഇതിനാല്‍ കുട്ടികള്‍ ആശുപത്രിയിലെ പ്രത്യേക പരിചരണ വിഭാഗത്തിലാണ്‌. കുട്ടികള്‍ക്ക്‌ ആരോഗ്യ തിരിച്ചുകിട്ടുമെന്ന്‌ ആശുപത്രി അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

എഴുപതാം വയസ്സിലെ ഈ പ്രസവത്തോടെ 2005ല്‍ റൊമാനിയക്കാരിയായ എഡ്രിയാന എന്ന സ്‌ത്രീ സ്ഥാപിച്ച റക്കോര്‍ഡാണ്‌ ഓംകാരി തകര്‍ത്തത്‌. 66വയസ്സില്‍ പ്രസവിച്ചാണ്‌ എഡ്രിയാന അന്ന്‌ പ്രായമേറിയ അമ്മയെന്ന ബഹുമതി സ്വന്തമാക്കിയത്‌.

പ്രസവത്തിന്‌ ശേഷം ഉടന്‍തന്നെ കുട്ടികളെ പ്രത്യേക പരിചരണ വിഭാഗത്തിലേയ്‌ക്ക്‌ മാറ്റിയതിനാല്‍ ഓംകാരിയ്‌ക്ക്‌ ഇതേവരെ കുട്ടികളെ നേരിട്ട്‌ കാണാന്‍ സാധിച്ചിട്ടില്ല. Twinsകുട്ടികളെ മാറ്റുന്ന സമയത്ത്‌ ഇവര്‍ അബോധാവസ്ഥയിലായിരുന്നു.

ലോകറെക്കോര്‍ഡ്‌ തിരുത്തിയതിനെക്കു. റിച്ചൊന്നും താന്‍ ചിന്തിയ്‌ക്കുന്നില്ലെന്നും എത്രയും പെട്ടന്ന്‌ കുട്ടികളെ നേരിട്ട്‌ കാണണമെന്നും ആവുന്നത്രയും കാലം അവരെ നോക്കണമെന്നുമാണ്‌ താനാഗ്രഹിക്കുന്നതെന്നും ഓംകാരി പറയുന്നു.

ഗര്‍ഭിണിയായിരുന്ന കാലം ഒട്ടേറെ വിഷമതകള്‍ സഹിക്കേണ്ടിവന്നു. മുമ്പ്‌ രണ്ട്‌ കുട്ടികളെ പ്രസവിച്ച അനുഭവം ഒന്നുകൊണ്ടുമാത്രമാണ്‌ അതെല്ലാം സഹിച്ച്‌ പിടിച്ചു നിന്നത്‌. ഈ കഷ്ടതകളുടെ ഫലമായി കുട്ടികളെ ആരോഗ്യത്തോടെ കിട്ടണമെന്നാണ്‌ എന്റെ പ്രാര്‍ത്ഥന- അവര്‍ പറഞ്ഞു.

ഗര്‍ഭത്തോടെ തീര്‍ത്തും അവശയായിരുന്ന ഓംകാരിയുടെ ജീവന്‍ രക്ഷിക്കുന്നതിനായാണ്‌ മാസം തികയാതെ ഡോക്ടര്‍മാര്‍ ശസ്‌ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തത്‌. പരിശോധനയ്‌ക്കായി ഓംകാരി ആദ്യമായി വന്നപ്പോള്‍ ഞാന്‍ കരുതിയത്‌ അവര്‍ക്ക്‌ കാന്‍സര്‍പോലുള്ള എന്തെങ്കിലും അസുഖമായിരിക്കുമെന്നാണ്‌.

എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന്‌ ഓംകാരി പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അതിശയിച്ചുപോയി. ഇരുവത്‌ വര്‍ഷമായി ഞാന്‍ വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ ഞാനിത്തരമൊരു കേസ്‌ കൈകാര്യം ചെയ്‌തിട്ടില്ല- ഓംകാരിയെ ചികിത്സിച്ച ഗൈനക്കോളജിസ്‌റ്റ്‌ നിഷ മാലിക്‌ പറയുന്നു.

ഓംകാരി തനിയ്‌ക്ക്‌ എഴുപത്‌ വയസ്സാണെന്ന്‌ പറയുന്നുണ്ടെങ്കിലും ഇത്‌ തെളിയിക്കാന്‍ ഇവര്‍ക്ക്‌ ജനനസര്‍ട്ടിഫിക്കറ്റ്‌ ഇല്ല. തനിയ്‌ക്ക്‌ ഒന്‍പത്‌ വയസ്സുള്ളപ്പോഴാണ്‌ 1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുകയും ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ചെയ്‌തതെന്നും ഓംകാരി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+