Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല പറഞ്ഞു, നിരാഹാരം നിര്‍ത്തി

തിരുവനന്തപുരം: പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടുദിവസമായി യൂത്ത് കോണ്‍ഗ്രസ് പ്രസി‍ഡന്റ് ടി സിദ്ദിഖ് നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. ആരോഗ്യ നില തീര്‍ത്തും വഷളായതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് സിദ്ദിഖിനോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം കിടന്ന സിദ്ദിഖിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പാഠപുസ്തകവുമായി ബന്ധപ്പെട്ട് നടന്ന അക്രമ പ്രവര‍്ത്തനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസി‍ഡന്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയും പാഠപുസ്തകത്തില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലാണ് ഇത്. വിവാദത്തില്‍ കഴമ്പില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ് ഇത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പിന്‍വലിക്കാനും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ പ്രശ്നമുണ്ടെങ്കില്‍ മലയാളം പതിപ്പിലും പ്രശ്നമുണ്ടെന്നാണ് അര്‍ത്ഥം.

മിഥ്യാഭിമാനം മാറ്റിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്വന്തം തെറ്റുകള്‍ മറച്ചുവെയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+