വോട്ടെടുപ്പ്‌ ആറു മണിയോടെ

ദില്ലി: പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ്‌ ആറ്‌ മണിയ്‌ക്ക്‌ നടക്കുമെന്ന്‌ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി അറിയിച്ചു.

അഞ്ചു മണിയോടെ വിശ്വാസ പ്രമേയത്തിന്‍ മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ മറുപടി പറയും. ഇതിന്‌ ശേഷമായിരിക്കും വോട്ടെടുപ്പ്‌.

സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങളുടെ ബഹളം മൂലം ചര്‍ച്ചകള്‍ വൈകുന്നതിനാല്‍ വോട്ടെടുപ്പ്‌ രാത്രി വൈകിയേ ഉണ്ടാകുവെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌.

വോട്ടെടുപ്പ്‌ ആരംഭിച്ചതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചാല്‍ അംഗങ്ങള്‍ പത്ത്‌ സെക്കന്‍ഡിനുള്ളില്‍ വോട്ട്‌ രേഖപ്പെടുത്തണം. ശാരീരിക അവശതകള്‍ മൂലം കഷ്ടപ്പെടുന്ന അംഗങ്ങള്‍ക്ക്‌ പാര്‍ലമെന്റ്‌ ലോബിയില്‍ തന്നെ വോട്ട്‌ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌.

അതെ സമയം വിശ്വാസപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുന്നതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജോലി അവസാനിയ്‌ക്കും.

രാജ്യസഭാംഗമായതിനാല്‍ മറ്റംഗങ്ങള്‍ വോട്ട്‌ ചെയ്യുന്നതിന്‌ സാക്ഷ്യം വഹിയ്‌ക്കാനെ അദ്ദേഹത്തിന്‌ കഴിയുള്ളൂ. സഭയില്‍ നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയ്‌ക്ക്‌ വോട്ടില്ലെന്ന കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+