എന്‍ഡിഎ പിന്നോട്ട്: സര്‍ക്കാരിന് ആത്മ വിശ്വാസം
ദില്ലി: നാല് വര്‍ഷം നീണ്ട യുപിഎ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കപ്പെടുന്ന വിശ്വാസവോട്ടെടുപ്പ് ചൊവ്വാഴ്‌ച രാത്രി നടക്കും. ദിവസങ്ങള്‍ നീണ്ട കണക്കുകൂട്ടലുകള്‍ക്ക് ശേഷം യുപിഎയ്‌ക്ക് നേതൃത്വം നല്‌കുന്ന കോണ്‍ഗ്രസ് ശുഭപ്രതീക്ഷയിലാണ്.
പ്രതിപക്ഷമായ എന്‍ഡിഎയില്‍ നിന്ന് പത്തു പേരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന വിശ്വാസമാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഉടലെടുത്ത ആത്മിവിശ്വാസത്തിനടിസ്ഥാനം.
തിങ്കളാഴ്‌ച രാവിലെ വിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ വിശ്വാസവോട്ട് അതിജീവിയ്‌ക്കുമെന്ന് മന്‍മോഹന്‍ സിങ് പ്രസ്‌താവിച്ചിരുന്നു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും ഇക്കാര്യം ആവര്‍ത്തിച്ചു.
ബിജെപി ക്യാമ്പില്‍ നിന്നുള്ള ചുവടുമാറ്റത്തിന് പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സര്‍ക്കാര്‍ തകരുകയും രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്‌താല്‍ തങ്ങള്‍ ഇത്രയും കാലം കൊണ്ട് കൈവരിച്ച നേട്ടം മായാവതിയുടെ മൂന്നാം മുന്നണി പ്രയോജനപ്പെടുത്തുമെന്നാണ് ബിജെപി ഭയക്കുന്നത്.
സര്‍ക്കാര്‍ വിശ്വാസവോട്ടിനെ അതിജീവിച്ചാല്‍ മൂന്നാം മുന്നണി നീക്കത്തിനുള്ള ആവേശം കെട്ടടങ്ങുമെന്നും എന്‍ഡിഎ കരുതുന്നു.
വിശ്വാസവോട്ട് നേടിയാലും കഷ്ടിച്ച് പത്തു മാസം കൂടി ആയുസ്സുള്ള സര്‍ക്കാര്‍ വിലക്കയറ്റമുള്ള പ്രശ്‌നങ്ങളില്‍ കൂടുതല്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങും. ഇതെല്ലാം എന്‍ഡിഎയ്‌ക്ക് ഗുണകരമായി തീരുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്ന നിലപാടി ബിജെപിയില്‍ രൂപം കൊണ്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications