ലീഗ് ഓഫീസിനെതിരെ അക്രമം: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: മട്ടന്നൂരിലെ ലീഗ് ആഫീസ് അക്രമിച്ച സംഭവത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‌കിയ അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രധേഷിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോക്ക് നടത്തി.
സി.ടി അഹമ്മദാലിയാണ് പ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നത്. ഇതിന് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണന്‍ സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഒരു പോലെ പരിക്കേറ്റിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഇതൊരു ഗൗരവമായ പ്രശ്‌നമല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications