Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനേഴുകാരിയെ കൂട്ടമാനഭംഗം ചെയ്‌ത്‌ വഴിയില്‍ ഉപേക്ഷിച്ചു

ഹൗറ: പതിനേഴുകാരിയെ വീട്ടുതടങ്കലിലിട്ട്‌ മൂന്നുപേര്‍ ചേര്‍ന്ന്‌ ഇരുപത്തിനാല്‌ മണിക്കൂറോളം തുടര്‍ച്ചയായി പീഡിപ്പിച്ചശേഷം റോഡരികില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ മനംനൊന്ത്‌ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു.

ഹൗറയിലെ ഡൊംജൂറിലാണ്‌ നാടിനെ ഞെട്ടിച്ച സംഭവം നടന്നത്‌. അമ്മയുടെ കാമുകുനാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ഞായറാഴ്‌ച കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും സൈക്കിളില്‍ വരുകയായിരുന്ന കുട്ടിയെ കാറുമായി വഴിയില്‍ കാത്തുനിന്നാണ്‌ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്‌.

ഒരു നനഞ്ഞ തൂവാലകൊണ്ട്‌ മുഖം പൊത്തിയതോടെ താന്‍ ബോധരഹിതയാവുകയായിരുന്നുവെന്നാണ്‌ പെണ്‍കുട്ടി പൊലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. പിന്നീട്‌ ബോധം വരുമ്പോള്‍ താന്‍ ഒരു വീട്ടിലായിരുന്നുവെന്നും മുറിയില്‍ കയറിവന്നയാള്‍ തന്നെ 50000 രൂപയ്‌ക്ക്‌ വാങ്ങിയതാണെന്നുപറഞ്ഞ്‌ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും കുട്ടി പറയുന്നു.

പിന്നീട്‌ മുറിയില്‍ കടന്നുവന്നത്‌ അമ്മയുടെ കാമുകനായിരുന്നു. സംഭവത്തെക്കുറിച്ച്‌ വെളിയില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന്‌ ഇയാള്‍ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന്‌ മാനഭംഗപ്പെടുത്തുകയും ചെയ്‌തുവത്രേ. പിന്നീട്‌ മൂന്നാമത്തെയാളും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ ഇത്തരത്തില്‍ പീഡനം തുടര്‍ന്നു.

അബോധാവസ്ഥയിലായ കുട്ടിയെ തിങ്കളാഴ്‌ച ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ചു. ബോധം വന്ന പെണ്‍കുട്ടി ഏഴുകിലോമീറ്ററോളം നടന്ന്‌ വീട്ടിലെത്തിയശേഷം ബന്ധു സ്‌ത്രീയോട്‌ വിവരം പറയുകയായിരുന്നു. തുടര്‍ന്ന്‌ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ ചൊവ്വാഴ്‌ച കുട്ടിയെ ആശുപത്രിയില്‍ നിന്നും വീട്ടില്‍ കൊണ്ടുവന്നശേഷം ബന്ധുസ്‌ത്രീയാണ്‌ പൊലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്‌.

ചികിത്സ ലഭിച്ചെങ്കിലും മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ബുധനാഴ്‌ചരാത്രി ഡസനോളം ഉറക്കഗുളികളള്‍ കഴിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന്‌ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പോസ്‌റ്റ്‌ഓഫീസിലെ ചിട്ടി ഏജന്റായ പിതാവ്‌ നാട്ടുകാരില്‍ നിന്നും പിരിച്ച പണവുമായി ഒരു വര്‍ഷം മുമ്പ്‌ അപ്രത്യക്ഷനാവുകയായിരുന്നുവത്രേ. പിന്നീട്‌ കുട്ടിയെ ബന്ധുസ്‌ത്രീയുടെ ഒപ്പമാക്കി അമ്മ കാമുകനൊപ്പം പോവുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് ‌അന്വേഷണം നടക്കുകയാണെന്നും കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+