കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമനാഥിന്‌ യുപിഎ പിന്തുണ

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഎം പുറത്താക്കിയ ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയ്‌ക്ക്‌ ഭരണപക്ഷത്തിന്റെ പിന്തുണ. പ്രധാനമന്ത്രിയടക്കമുള്ള യുപിഎ നേതാക്കള്‍ സോമനാഥിനെ കണ്ട്‌ തങ്ങളുടെ പിന്തുണ നേരിട്ടറിയിച്ചു.

വിശ്വാസപ്രമേയ ചര്‍ച്ചയില്‍ മികവുറ്റ രീതിയില്‍ സഭ നിയന്ത്രിച്ച സോമനാഥിനെ അഭിനന്ദിയ്‌ക്കാനെന്ന പേരിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. പാര്‍ട്ടി പുറത്താക്കിയെങ്കിലും സ്‌പീക്കര്‍ സ്ഥാനത്ത്‌ ചാറ്റര്‍ജി തുടരുന്നതിന്‌ യുപിഎ കക്ഷികളുടെ പിന്തുണയുണ്ടെന്ന്‌ മന്‍മോഹന്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്‌.

അതെ സമയം പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ ഭാഗത്തു നിന്നും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയ്‌ക്ക്‌ പുറമെ പാര്‍ലമെന്ററി കാര്യമന്ത്രി വയലാര്‍ രവി, എസ്‌പി നേതാക്കളായ മുലായം സിങ്‌ യാദവ്‌, അമര്‍സിങ്‌, റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌, എല്‍ ജെ പി നേതാവ്‌ രാംവിലാസ്‌ പാസ്വാന്‍, ശിവരാജ്‌ പാട്ടീല്‍, പി. ചിദംബരം തുടങ്ങിയവരും സ്‌പീക്കറെ കണ്ടു.

സോമനാഥിനെ പുറത്താക്കിയ സിപിഎം നടപടിയെ ഈ നേതാക്കളെല്ലാം വിമര്‍ശിച്ചു. സിപിഎം സ്‌പീക്കറോട്‌ അനാദരവ്‌ കാണിച്ചുവെന്ന്‌ വയലാര്‍ രവി പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന്‌ ജ്യോതിബസുവിനെ കൂടി പുറത്താക്കാന്‍ ബാക്കിയുള്ളുവെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.

ബന്ധപ്പെട്ട വാര്‍ത്തകള്‍



വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X