അഹമ്മദാബാദില്‍ മരണം 49ആയി; സൂറത്തില്‍ ബോംബ് കണ്ടെടുത്തു
അഹമ്മദാബാദ്: ശനിയാഴ്‌ച വൈകീട്ട് അഹമ്മദാബാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 49ആയി. ചികിത്സയിലായിരുന്നു 19പേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
ഞായറാഴ്‌ച നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ബോംബ് കണ്ടെത്തി നിര്‍വ്വീര്യമാക്കിയിട്ടുണ്ട്. തീവ്രവാദികളുടെ ലക്ഷ്യം കൂടുതല്‍ വിപുലമായ സ്‌ഫോടനപരമ്പരയായിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
പതിനാറ് സ്ഥലങ്ങളിലാണ് ബോംബ് പൊട്ടിയതെങ്കിലും 23സ്ഥലങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നസ്ഥലമായ സര്‍ക്കേജില്‍ ദ്രുതര്‍മ്മസേനയെ വിന്യസിച്ചിരിക്കുകയാണ്.
സ്‌ഫോടനം നടന്ന് ഒരു ദിസവം പിന്നിട്ടതോടെ വര്‍ഗീയ കലാപമുണ്ടായേയ്‌ക്കുമെന്ന ഭീതി മാറിയിട്ടുണ്ട്. ഇതിനിടെ സൂറത്തില്‍ രണ്ടിടത്തുനിന്നും ബോംബുകള്‍ കണ്ടെടുത്തതോടെ സൂറത്ത് നഗരത്തിലും ഭീതി പടര്‍ന്നിരിക്കുകയാണ്. ന്യൂ ഡിലൈറ്റ് ഏരിയയിലെ നൂപുര്‍ ഹോസ്‌പിറ്റലിന് അടുത്തുനിന്നാണ് പെട്ടിയിലടച്ച ബോംബ് കണ്ടെടുത്തത്.
പെട്ടിക്കകത്ത് വെളുത്ത നിറത്തിലുള്ള പൊടിയും വയറുകളും ബാറ്ററിയും കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പഴയ തുണിയില്‍ പൊതിഞ്ഞ പാക്കറ്റിനടുത്ത് ബോംബ് കണ്ടെത്തിയ വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പരിശോധനാകേന്ദ്രത്തിലേയ്‌ക്ക് അയച്ചിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനിടെ ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോടനങ്ങളെത്തുടര്‍ന്ന് മുംബൈയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുംബൈയില്‍ സ്‌ഫോടനമുണ്ടാകുമെന്ന് ചില മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും തിങ്കളാഴ്‌ച അഹമ്മദാബാദ് സന്ദര്‍ശിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications