Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലപീഡനം: രക്ഷാമന്ത്രങ്ങളുമായി പുസ്‌തകം

വാഷിങ്‌ടണ്‍: ഉറ്റ ബന്ധുക്കളില്‍ നിന്നു പോലും നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിയ്‌ക്കാനുള്ള പോംവഴികള്‍ വിശദീകരിയ്‌ക്കുന്ന പുസ്‌തകവുമായി അമേരിക്കന്‍ പ്രോസിക്യൂട്ടര്‍.

ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ജില്‍ സ്‌റ്റാറിഷ്‌വ്‌സ്‌ക്കിയാണ്‌ ഈയൊരു പുസ്‌തകത്തിന്റെ പിന്നിലുള്ളത്‌.

ആറു വയസ്സു മുതല്‍ രണ്ടാനച്ഛനില്‍ നിന്നു പീഡനമേറ്റു വാങ്ങിയ ഒരു ബാലികയുടെ കേസാണ്‌ ഇത്തരമൊരു പുസ്‌തകം രചിയ്‌ക്കാന്‍ ജില്ലിനെ പ്രേരിപ്പിച്ചത്‌.

രണ്ടനാച്ഛന്റെ പീഡനം ഏറ്റു വാങ്ങിയ കുട്ടി സമാന സംഭവങ്ങളിലേതു പോലെ തന്നെ താന്‍ പീഡിപ്പിയ്‌ക്കപ്പെട്ട വിവരം വര്‍ഷങ്ങളോളം മറ്റുള്ളവരില്‍ നിന്നും മറച്ചു വെയ്‌ക്കുകയായിരുന്നു.

പിന്നീടൊരിക്കല്‍ ഒമ്പതു വയസ്സുള്ളപ്പോള്‍ വിഖ്യാതമായ 'ഓപ്ര വിന്‍ ഫ്രി ഷോ' കണ്ടതോടെ തനിയ്‌ക്ക്‌ സംഭവിച്ച ദുരന്തം കുട്ടി അധ്യാപികയുമായി പങ്കുവെയ്‌ക്കുകയായിരുന്നു.

അമേരിക്കയിലെ ബ്രോണ്‍ക്‌സില്‍ നിന്നുള്ള ഈ കുട്ടിയുടെ ഈ അനുഭവമാണ്‌ രണ്ട്‌ കുട്ടികളുടെ മാതാവായ തനിയ്‌ക്ക്‌ ഈ പുസ്‌തകം രചിയ്‌ക്കാന്‍ പ്രേരണയായതെന്ന്‌ ജില്‍ പറയുന്നു.

പീഡനമുണ്ടായെങ്കില്‍ ആ സംഭവം അക്കാര്യം ആരോടെങ്കിലും-മാതാപിതാക്കന്‍മാര്‍, അധ്യാപകര്‍-നിര്‍ബന്ധമായും പറയണം എന്ന ഓപ്രയുടെ ഉപദേശമാണ്‌ കുട്ടിയെ തന്റെ ദുരനുഭവം അധ്യാപികയോട്‌ വെളിപ്പെടുത്താന്‍ ധൈര്യം പകര്‍ന്നത്‌.

'എന്റെ ശരീരം' (മൈ ബോഡി) എന്ന്‌ പേരിട്ടിട്ടുള്ള ഗ്രന്ഥം പ്രസിദ്ധീകരിയ്‌ക്കാന്‍ ഒട്ടേറെ പ്രമുഖ പ്രസാധകര്‍ മുന്നോട്ടു വന്നിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+