Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്‌ സൈന്യം അതിര്‍ത്തി രേഖ ലംഘിച്ചു

ദില്ലി: നിയന്ത്രണ രേഖ ലംഘിച്ച്‌ പാക്‌ സൈനികര്‍ ഇന്ത്യന്‍ ജവാനെ വെടിവെച്ചു കൊന്നു. അഞ്ച്‌ വര്‍ഷമായി നിലനില്‌ക്കുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ്‌ പാക്‌ സൈന്യം കുപ്‌ വാര മേഖയില്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്‌.

നിയന്ത്രണ രേഖ കടന്ന പതിനഞ്ചംഗ പാക്‌ സൈന്യത്തിന്‌ നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്‌പില്‍ നാല്‌ പാക്‌ സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടണ്ടെന്നാണ്‌ നിഗമനം. എന്നാലിതിന്‌ ഔദ്യോഗിക സ്ഥീരികരണമില്ല.

തിങ്കളാഴ്‌ച വൈകിട്ട്‌ 3.30നാണ്‌ നിയന്ത്രണ രേഖ മുറിച്ചു കടന്ന പാക്‌ സൈന്യം ഇന്ത്യന്‍ ജവാന്‍മാര്‍ക്ക്‌ നേരെ വെടിയുതിര്‍ത്തത്‌. ഇതെ തുടര്‍ന്ന്‌ വൈകുന്നേരം വരെ ഇരുവിഭാഗവും തമ്മില്‍ കനത്തെ വെടിവെയ്‌പ്‌ നടന്നു. കാര്‍ഗില്‍ യുദ്ധത്തിന്‌ ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറാണ്‌ പാകിസ്‌താന്‍ ഏകപക്ഷീയമായി ലംഘിച്ചിരിയ്‌ക്കുന്നത്‌.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകാനെ ഇത്‌ വഴിവെയ്‌ക്കുകയുള്ളൂവെന്ന്‌ നിരീഷകര്‍ പറയുന്നു. ഇന്ത്യന്‍ സൈനികര്‍ താവളമൊരുക്കുന്നത്‌ തടയുകയായിരുന്നു പാകിസ്‌താന്റെ ലക്ഷ്യമെന്ന്‌ ഒരു സൈനിക വക്താവ്‌ വെളിപ്പെടുത്ത്‌.

പാക്‌ സൈനികര്‍ അതിര്‍ത്തി രേഖ മറികടന്ന്‌ 650 ഓളം അടി ഉള്ളിലേക്ക്‌ കയറിയതായും വക്താവ്‌ വെളിപ്പെടുത്തി. എന്നാല്‍ ഏറ്റുമുട്ടലിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നാണ്‌ ഇക്കാര്യത്തില്‍ പാകിസ്‌താന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+