തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 45 കോടി
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടാംഘട്ട ടെര്‍മിനല്‍ വികസനത്തിന് 45കോടി രൂപ അനുവദിച്ചതായും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
പാലൊളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ ബിരുദാനന്തര ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കും. 3000മുതല്‍ 5000 രൂപവരെയാണ് സ്‌കോളര്‍ഷിപ്പായി നല്‍കുക. പ്രതിവര്‍ഷം 5000 പേര്‍ക്ക് ഈ സ്കോളര്‍ഷിപ്പ് ലഭ്യമാകും.
മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കൊച്ചി നഗരസഭാ അതിര്‍ത്തിയില്‍ മൂന്ന് ഹോമിയോ ഡിസ്‌പന്‍സറികള്‍ തുടങ്ങും.
ഓണക്കാലത്ത് ദാരിദ്ര്യ രേഖയുടെ താഴേയുള്ള കുടുംബങ്ങള്‍ക്കായി 50 രൂപ വിലവരുന്ന 20 ലക്ഷം ഓണക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. കാസര്‍ക്കോട്ട് പകര്‍ച്ചപ്പനി ബാധിച്ച മേഖലയിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും വി.എസ് അറിയിച്ചു.












Click it and Unblock the Notifications