Get Updates
Get notified of breaking news, exclusive insights, and must-see stories!

റേഷന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: കേരളത്തില്‍ ദാരിദ്ര രേഖയ്‌ക്ക്‌ (എപിഎല്‍) മുകളിലുള്ളവര്‍ക്ക്‌ വിതരണം ചെയ്യാനുള്ള അരി വിഹിതം നാലു മാസത്തേക്ക്‌ കേന്ദ്രം പൂര്‍ണമായും വെട്ടിക്കുറച്ചു.

നിലവില്‍ കേരളത്തിലെ 50 ലക്ഷം വരുന്ന എപിഎല്‍ കാര്‍ഡുടമകള്‍ക്ക്‌ 17,056 ടണ്‍ അരിയാണ്‌ കഴിഞ്ഞ മാസം വരെ ലഭിച്ചു കൊണ്ടിരുന്നത്‌. ഈ മാസം 24ന്‌ കേന്ദ്ര ഭക്ഷ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്‌ പ്രകാരമാണ്‌ ഡിസംബര്‍ വരെയുള്ള അരി വിഹിതം പൂര്‍ണമായും വെട്ടിക്കുറിച്ചിട്ടുള്ളത്‌.

2009 മുതല്‍ കേന്ദ്ര വിഹിതം പുനസ്ഥാപിയ്‌ക്കുമ്പോള്‍ ഇപ്പോള്‍ നല്‌കി വരുന്നതിലും കുറച്ച്‌ 11,336 ടണ്‍ ആക്കുന്ന കാര്യവും പരിഗണിയ്‌ക്കുമെന്ന്‌ ഉത്തരവിലുണ്ട്‌.

2008 ഏപ്രില്‍ വരെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക്‌ 1,13,420 ടണ്‍ അരിയാണ്‌ കേന്ദ്രവിഹിതമായി കിട്ടിക്കൊണ്ടിരുന്നത്‌. ഏപ്രില്‍ മാസത്തിലിത്‌ 85 ശതമാനം വെട്ടിക്കുറച്ച്‌ 17,056 ടണ്ണാക്കി ചുരുക്കിയിരുന്നു. അപ്പോള്‍ തന്നെ പ്രതിസന്ധിയിലായ പൊതു വിതരണ സമ്പ്രദായത്തിന്‌ ഇപ്പോഴത്തെ ഉത്തരവ്‌ കനത്ത തിരിച്ചടിയായിരിക്കുകയാണ്‌.

ഓണക്കാലത്ത്‌ കൂടുതല്‍ അരി കേന്ദ്ര വിഹിതമായി ആവശ്യപ്പെട്ട്‌ കൊണ്ടിരുന്ന സമയത്താണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരക്കുന്നത്‌.

സംസ്ഥാനത്ത്‌ നിലവിലുള്ള ശേഖരത്തില്‍ നിന്നും കമ്പോളത്തില്‍ നിന്നും വിലയ്‌ക്കെടുത്ത്‌ പ്രതിസന്ധി പരിഹരിയ്‌ക്കുമെന്ന്‌ സിവില്‍ സപ്ലൈസ്‌ മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനുള്ള നീക്കമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെതെന്നും മന്ത്രി ആരോപിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+