ഒളിന്പിക്സ് മെനുവില്‍ തേള്‍ ഫ്രൈയും കടല്‍ക്കുതിര കബാബും
ബെയ്‌ജിംഗ്: കായിക മാമാങ്കത്തിനായി ബെയ്‌ജിംഗ് ഒരുങ്ങിക്കഴിഞ്ഞു. ഒളിന്പിക്‌സ് മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഇവിടെയെത്തുന്ന സന്ദര്‍ശകരെക്കാത്ത് അത്യപൂര്‍വ്വമായ പലകാഴ്‌ചകളും ബെയ്‌ജിംഗിന്റെ ഓരോ മുക്കിലും മൂലയിലും തയ്യാറായിക്കഴിഞ്ഞു.
വൈവിധ്യമേറിയ ഭക്ഷ്യവസ്‌തുക്കളുടെ ഒരു വന്‍ നിരതന്നെയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. നഗരത്തില്‍ 40,000ത്തോളം റസ്‌റ്റോറന്റുകള്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് കണക്ക്.
വിഭവങ്ങളുടെ വ്യത്യസ്‌തതയ്‌ക്ക പേരുകേട്ട ബെയ്‌ജിംഗിലെ രുചിഭേദങ്ങള്‍ സന്ദര്‍ശകര്‍ എന്നും ഓര്‍ത്തിരിക്കണമെന്നതുപോലെയാണ് ഓരോ സ്ഥാപനങ്ങളും വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ചിലര്‍ തേളുകളെ വറുത്തെടുത്ത് വിശേഷ വിഭവമായി നിരത്തുമ്പോള്‍ മറ്റു ചില സ്ഥാപനങ്ങളില്‍ കടല്‍ക്കുതിരയെക്കൊണ്ടുള്ള കബാബാണ് വിശേഷവിഭവം മറ്റിടങ്ങളിലാകട്ടെ നായയുടെ തലച്ചോറുകൊണ്ടുണ്ടാക്കിയ രുചിയേറിയ സൂപ്പാണ് ശ്രദ്ധനേടുന്നത്. ഇനി മത്സ്യവിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണെങ്കില്‍ നക്ഷത്രം മത്സ്യം മുതലുള്ളവകൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ലഭ്യമാണ്.
കഴുതയുടെ ലിംഗംകൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍, പട്ടുനൂല്‍പ്പുഴുക്കള്‍കൊണ്ടുള്ള വിഭവങ്ങള്‍ എന്നിങ്ങനെ പലയിനങ്ങളും ഒളിംപിക്‌സ് നഗരിയില്‍ ലഭ്യമാണ്. നായയുടെ തലച്ചോറുകൊണ്ടുണ്ടാക്കിയ സൂപ്പ് ചൈനക്കാരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. ഒപ്പം നായയുടെ കരള്‍ പച്ചക്കറിചേര്‍ത്ത് വേവിച്ചതു ഇവര്‍ക്ക് പ്രിയ്യപ്പെട്ടതുതന്നെ.
മിക്ക മൃഗങ്ങളുടെയും ലിംഗങ്ങള്‍ വേവിച്ചുകഴിയ്‌ക്കുന്നത് ചീനയില്‍ പതിവാണ്. ഇവ പലതരം രോഗങ്ങളെയും ശമിപ്പിക്കുമെന്നും പുരുഷന്മാരുടെ ലൈംഗിക ശേഷി കൂട്ടാന്‍ സഹായിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. ബീജിംഗിലെ പെനിസ് എംബോറിയം എന്ന സ്ഥാപനം പലതവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications